മലപ്പുറത്തെ ജനതയെ വർഗീയവാദികളായി ചിത്രീകരിച്ച കെ ടി ജലീലും പിണറായി വിജയനും മലപ്പുറത്തെ ജനതയോട് മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട് തവനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എടപ്പാളിൽ പ്രതിഷേധ പ്രകടനവും കെ ടി ജലീലിന്റെ പ്രതീകാത്മക കോലവും കത്തിച്ചു
എടപ്പാൾ: മലപ്പുറത്തെ ജനതയെ വർഗീയവാദികളും കള്ളക്കടത്തുകാരുമായി ചിത്രീകരിച്ച കെ ടി ജലീലും പിണറായി വിജയനും മലപ്പുറത്തെ ജനതയോട് മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട് തവനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എടപ്പാളിൽ പ്രതിഷേധ പ്രകടനവും കെ ടി ജലീലിന്റെ പ്രതീകാത്മക കോലവും കത്തിച്ചു. സി രവീന്ദ്രന്റെ അധ്യക്ഷതയിൽ കെപിസിസി സംസ്ഥാന സമിതി അംഗം രോഹിത് ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ഇ പി രാജീവ്, മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് വിൻസി ചാമ പറമ്പിൽ എടപ്പാൾ മണ്ഡലം പ്രസിഡണ്ട് ജിഷ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മാരായ എസ് സുധീർ, അഷറഫ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ജി ബാബു നജീബ് നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ സുരേഷ് പൊൽപ്പാക്കര, ഡിസിസി അംഗം കെ വി നാരായണൻ,, ബാവ കണ്ണയിൽ, സി ആർ മനോഹരൻ, കെ പി സിന്ധു തുടങ്ങിയവർ പ്രസംഗിച്ചു, കണ്ണൻ നമ്പ്യാർ, രഞ്ജിത്ത് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.