MALAPPURAM

മലപ്പുറത്തെ ഓട്ടോ അപകടം മരണം നാലായി.ഓട്ടോറിക്ഷ ഡ്രൈവർ ഹസൻ കുട്ടി മരിച്ചു

മലപ്പുറത്തെ ഓട്ടോ അപകടം മരണം നാലായി.അപകടത്തിൽ പെട്ട ഓട്ടോറിക്ഷ ഡ്രൈവർ ഹസൻ കുട്ടി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിരിക്കെയാണ് മരണം. ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ നേരത്തേ ഒരു കുടുംബത്തിലെ 3 പേർ മരിച്ചിരുന്നു. 3 പേർ പരുക്കേറ്റ് ചികിത്സായിലാണ്.ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ, സഹോദരൻ ഉസ്മാൻ, ഭാര്യ സുലൈഖ എന്നിവരാണ് മരിച്ചത്. ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. കുടുംബം. മൃതദേഹം മഞ്ചേരി മെഡി. കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button