MALAPPURAM
മലപ്പുറത്തിന്റെ വൈവിധ്യങ്ങള്‍ ആഘോഷിക്കുന്നു; ‘മ’ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് നാളെ തുടക്കം
![](https://edappalnews.com/wp-content/uploads/2025/01/IMG_20250130_194853.jpg)
മലപ്പുറം: മലപ്പുറത്തിൻ്റെ വൈവിധ്യങ്ങൾ
ആഘോഷമാക്കാൻ ‘മ – ലൗ, ലെഗസി, ലിറ്ററേച്ചർ’ എന്ന പ്രമേയത്തിൽ മലപ്പുറം ജില്ലാ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കൾച്ചർ ആന്റ് ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനുവരി 31, ഫെബ്രുവരി 1,2 തിയ്യതികളിൽ മലപ്പുറത്ത് നടക്കും. അറുപതോളം സെഷനുകളിലായി സംസ്ഥാനത്തിനകത്തും പുറത്ത് നിന്നുമായി രാഷ്ട്രീയ സംസ്‌കാരിക കലാ കായിക മേഖലകളിലെ ഇരുനൂറിലേറെ അതിഥികൾ പങ്കെടുക്കും. അര ലക്ഷം പേർ പരിപാടിയിൽ പങ്കാളികളാവും. മലപ്പുറത്തിന്റെ തനിമ, പൈതൃകം, ബഹുസ്വരത, പോരാട്ടം, കരുണ, മാതൃക എന്നിവ ലോകസമക്ഷം സമർപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
![](http://edappalnews.com/wp-content/uploads/2025/01/logo.png)