MALAPPURAM

മലപ്പുറത്തിന്റെ മുന്നേറ്റത്തിന് ബ്രസീലിയൻ കരുത്ത് – ജോൺ കെന്നഡിയെ റാഞ്ചി എം.എഫ്.സി

മലപ്പുറം: കഴിഞ്ഞ സീസണിൽ കാലിക്കറ്റ് എഫ്സി മുന്നേറ്റ നിരയിലെ പ്രധാന വിദേശ താരമായിരുന്ന ജോൺ കെന്നഡിയെ സ്വന്തമാക്കി മലപ്പുറം എഫ്.സി. ബ്രസീലിയൻ വംശജനായ താരത്തിന് വെറും 24 വയസാണുള്ളത്. കഴിഞ്ഞ സീസൺ ഏകദേശം അവസാനത്തോടെയാണ് താരം കാലിക്കറ്റിലെത്തിയത്. വളരെ കുറഞ്ഞ മത്സരങ്ങൾ കൊണ്ട് തന്നെ കെന്നഡി കളിക്കളത്തിലൊരു ഓളമുണ്ടാക്കിയിരുന്നു. സൂപ്പർ ലീഗ് കേരളയുടെ ഒന്നാം സീസണിലെ മികച്ച വിദേശ താരങ്ങളിൽ ഒരാളായിരുന്നു കെന്നഡി. കഴിഞ്ഞ സീസണിലെ തന്റെ ആക്രമണോത്സുകമായ പ്രകടനത്തിലൂടെ താരം ആരാധകർക്കിടയിൽ പ്രിയപ്പെട്ടവനായി മാറിയിരുന്നു.

സെമിയിലും ഫൈനലിലും അടക്കം മികച്ച പ്രകടനം കാഴ്ചവെച്ച് കാലിക്കറ്റ് എഫ്.സിയെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച താരമായിരുന്നു കെന്നഡി. കുറഞ്ഞ മത്സരങ്ങൾ കൊണ്ട് തന്നെ മുന്നേറ്റനിരയിലെ ഒഴിച്ചുകൂടാൻ പറ്റാത്ത സാനിധ്യമായിരുന്നു യുവ ബ്രസീലിയൻ താരം, നാല് മത്സരങ്ങളിൽ നിന്നും 3 ഗോളുകളും രണ്ട് അസിസ്റ്റും നേടിയിട്ടുണ്ട്. തന്റെ ശക്തമായ ഫിസിക്കൽ ഗെയിമും ക്ലിനിക്കൽ ഫിനിഷിങ്ങുമാണ് കെന്നഡിയെ വ്യത്യസ്താനാക്കുന്നത്.

മലേഷ്യൻ രണ്ടാം ഡിവിഷൻ ക്ലബായ മചൻ എഫ്സിയിൽ നിന്നുമാണ് കെന്നഡി ഇപ്പോൾ മലപ്പുറം എഫ്.സിയിലേക്ക് വരുന്നത്. ക്യമേറ്റ എസ്.സി, അത്ലറ്റികോ ക്ലബ് ഇസബെലെൻസ്, സവോ ഫ്രാൻസിസ്കോ എഫ്സി, എസ്.സി ഹുമൈറ്റ തുടങ്ങിയ ബ്രസീലിയൻ ക്ലബുകൾക്ക് വേണ്ടിയും താരം പന്ത് തട്ടിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button