MALAPPURAM

മലപ്പുറം റാഗിംഗ്; ഇന്റേണൽ അന്വേഷണ റിപ്പോർട്ട് കൈമാറും

മലപ്പുറം: പരപ്പനങ്ങാടിയിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ അതിക്രൂരമായി മർദിച്ച സംഭവത്തിൽ കോളജിൻ്റെ ഇന്റേണൽ അന്വേഷണ റിപ്പോർട്ട് മാനേജ്മെന്റിനും പൊലീസിനും കൈമാറും. സംഭവത്തിന് പിന്നാലെ സീനിയർ വിദ്യാർത്ഥികളെ കോളജ്‌ സസ്പെൻഡ് ചെയ്തിരുന്നു.

വിദ്യാർത്ഥികളെ ക്യാമ്പസിൽ നിന്ന് പുറത്താക്കുന്നത് അടക്കമുള്ള നടപടികൾ ആന്റി റാഗിംഗ് സെല്ലിന്റെ അന്വേഷണ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരിക്കും. മറ്റു പ്രകോപനങ്ങൾ ഇല്ലാതെയാണ് ഒന്നാം വർഷ വിദ്യാർത്ഥി രാഹുലിനെ സീനിയർ വിദ്യാർത്ഥികൾ മർദിച്ചതെന്നാണ് പ്രാഥമിക വിവരം.

മറ്റ് ജൂനിയർ വിദ്യാർത്ഥികളെയും ഇവർ റാഗ് ചെയ്തതായി ആരോപണമുണ്ട്. സീനിയർ വിദ്യാർത്ഥികളുടെ മർദനത്തിൽ കാര്യമായി പരുക്കേറ്റ രാഹുൽ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സയ്ക്കു ശേഷം വീട്ടിൽ വിശ്രമത്തിലാണ്. ഇതുവരെ ആരോഗ്യനില പൂർവസ്ഥിതിയിലേക്ക് എത്തിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button