MALAPPURAM
മലപ്പുറം പരപ്പനങ്ങാടിയിൽ യുവാവിനെ തട്ടികൊണ്ടു പോയ കേസ് എട്ട് പേർ അറസ്റ്റിൽ


മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ചിറമംഗലത്ത് നിന്നും യുവാവിനെ വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോയ കേസിൽ എട്ടു പ്രതികളെ പരപ്പനങ്ങാടി പോലീസ് തിരുവമ്പാടി പുല്ലൂരാംപാറയിൽ നിന്നും അറസ്റ്റ് ചെയ്തു.പുല്ലൂരാംപാറയിലെ മേലെ പൊന്നാങ്കയത്ത് പ്രവർത്തിക്കുന്ന സ്വകാര്യ റിസോർട്ടിൽ നിന്നാണ് വെള്ളിയാഴ്ച ഉച്ചയോടെ പരപ്പനങ്ങാടി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ തട്ടിക്കൊണ്ടുപോയ യുവാവിനെ പാർപ്പിച്ചതും ഈ റിസോർട്ടിൽ തന്നെയായിരുന്നു. നിരവധി മാരകായുധങ്ങളും പോലീസ് കണ്ടെത്തി.
