Local newsMALAPPURAM

മലപ്പുറം തിരൂരങ്ങാടിയിൽ വിദ്യാർഥിനിക്ക്‌ നേരെ പാഞ്ഞടുത്ത് തെരുവുനായ്ക്കൾ, രക്ഷപെട്ടത് തലനാരിഴയ്ക്ക്‌

മലപ്പുറം തിരൂരങ്ങാടിയിൽ വിദ്യാർഥിനിക്ക്‌ നേരെ പാഞ്ഞടുത്ത് തെരുവ് നായക്കള്‍. വളപ്പിൽ അയ്യൂബിന്‍റെ മകൾക്ക്‌ നേരെയാണ് തെരുവുനായ്ക്കൾ പാഞ്ഞടുത്തത്. അടുത്ത വീട്ടിലേക്ക് ഓടിക്കയറി കുട്ടി തലനാരി‍ഴയ്ക്കാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്.കുട്ടി ഓടിക്കയറുന്ന വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ കൈരളി ന്യൂസിന് ലഭിച്ചു. ഒരു പെണ്‍കുട്ടി പകുതി തുറന്ന ഗേറ്റിനുള്ളിലേക്ക് ഓടിക്കയറുന്നതും. പിന്നാലെ രണ്ട് നായ്ക്കള്‍ ഓടി വീട്ടില്‍ കയറുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗേറ്റിനു പുറത്തും മൂന്നോളം നായ്ക്കള്‍ നില്‍ക്കുന്നുണ്ട്.

കുട്ടി ഓടിക്കയറിയത് കണ്ട വീട്ടുടമ ഓടി വരുമ്പോള്‍ നായകള്‍ പിന്തിരിഞ്ഞ് ഓടുന്നുണ്ട്. കുട്ടിയെ ഓടിച്ചത് പുറമെ നിന്ന് കണ്ട സ്ത്രീയും നായ്ക്കളെ തുരത്താന്‍ എത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ ക‍ഴിയും. സംസ്ഥാനത്ത് മാസങ്ങളായി നായ്ക്കളുടെ ശല്യം രൂക്ഷമാണ്.

വിഷയത്തില്‍ മന്ത്രി ജെ ചിഞ്ചുറാണി കേന്ദ്ര മൃഗസംരക്ഷണ ക്ഷീര വികസന സെക്രട്ടറി അൽക്ക ഉപാധ്യായയെയും അനിമൽ വെൽഫെയർ ബോർഡ് ചെയർമാൻ ഒ പി ചൗധരിയെയും നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. എബിസി നിയമങ്ങളില്‍ ഭേദഗതി വേണമെന്നും ആവശ്യപ്പെട്ടതായും പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചതായും മന്ത്രി ക‍ഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button