മലപ്പുറം ഡി.എം.ഒ ഓഫിസിൽ യൂത്ത് കോൺഗ്രസ് മിന്നൽസമരം
![](https://edappalnews.com/wp-content/uploads/2025/01/2482801-youth-congress.webp)
മലപ്പുറം: മഞ്ചേരി ജനറൽ ആശുപത്രി സംരക്ഷിക്കുക, മെഡിക്കൽ കോളജ് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം ജില്ല മെഡിക്കൽ ഓഫീസിൽ മിന്നൽ ഉപരോധ സമരം. സമരക്കാരുമായി പൊലിസ് ബലപ്രയോഗം നടത്തി. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു സംഭവം. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൃഷ്ണദാസ് വടക്കെയിൽ, അസംബ്ലി വൈസ് പ്രസിഡന്റ് മുഫസ്സിർ നെല്ലിക്കുത്ത്, കെ.എസ്.യു സംസ്ഥാന കൺവീനർ ഷംലിക് കുരിക്കൾ, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഹംസ പുല്ലഞ്ചേരി, ഷാൻ കൊടവണ്ടി, അഡ്വ. ഫജറുൽ ഹഖ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സമരത്തിന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൃഷ്ണദാസ് വടക്കെയിൽ, അസംബ്ലി പ്രസിഡന്റ് മഹ്റൂഫ് പട്ടർകുളം, വൈസ് പ്രസിഡന്റ് മുഫസ്സിർ നെല്ലിക്കുത്ത്, കെ.എസ്.യു സംസ്ഥാന കൺവീനർ ഷംലിക് കുരിക്കൾ, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഹംസ പുല്ലഞ്ചേരി, കെ.എസ്.യു അസംബ്ലി പ്രസിഡന്റ് രോഹിത് പയ്യനാട്, ഷാൻ കൊടവണ്ടി, അഡ്വ. ഫജറുൽ ഹഖ്, അസീബ് നറുകര എന്നിവർ നേതൃത്വം നൽകി.
![](http://edappalnews.com/wp-content/uploads/2025/01/logo.png)