EDAPPAL

മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും പൊന്നാനി താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ എംഎസ്എംഇ ക്ലിനിക്ക് സംഘടിപ്പിച്ചു.

എടപ്പാൾ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന റാംപ് പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും പൊന്നാനി താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ എംഎസ്എംഇ ക്ലിനിക്ക് സംഘടിപ്പിച്ചു. പൊന്നാനി താലൂക്ക് പരിധിയിലുള്ള സംരംഭകർക്ക് മാർക്കറ്റിംഗിലാണ് ക്ലിനിക്ക് സംഘടിപ്പിച്ചത്. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ നജീബ് അധ്യക്ഷനായി. ഐഎൽഒ പരിശീലകൻ ഐസക് സിംഗിൻ്റെ നേതൃത്വത്തിൽ ക്ലാസുകൾ നടന്നു. എംഎസ്എംഇ ക്ലിനിക്ക് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button