മലപ്പുറം ജില്ലാ നിവർത്തന പ്രക്ഷോഭം പ്രചരണ ജാഥ സംഘടിപ്പിച്ചു
പൊന്നാനി: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ആവശ്യമായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഫെബ്രുവരി രണ്ടിന് എടപ്പാൾ മുതൽ പൊന്നാനി വരെ നടക്കുന്ന ജില്ലാ നിവർത്തന പ്രക്ഷോഭത്തിൻ്റെ പ്രചാരണാർത്ഥം ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പൊന്നാനി മണ്ഡലം കമ്മറ്റി മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ പ്രചാരണജാഥ സംഘടിപ്പിച്ചു. ചങ്ങരംകുളത്തു നിന്നും തുടക്കം കുറിച്ച ജാഥ പെരുമ്പടപ്പ്, എരമംഗലം, കുണ്ടുകടവ്, പൊന്നാനി, വെളിയങ്കോട് എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് പാലപ്പെട്ടിയിൽ സമാപിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ ജനറൽ സെക്രട്ടറി ബാസിത്ത് താനൂരിൽ നിന്നും ഫ്ലാഗ് ഏറ്റുവാങ്ങിക്കൊണ്ട് മണ്ഡലം പ്രസിഡണ്ടും ജാഥാ ക്യാപ്റ്റനുമായ ഡോക്ടർ അഹ്സൻ അലി തുടക്കം കുറിച്ച ജാഥ യിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് പൊന്നാനി മണ്ഡലം ഭാരവാഹികളായ മുബഷിറ പി, അനുമോൾ പി, ഹുദ യു എം, ജാബിർ വി എം എന്നിവർ പങ്കാളികളായി. വിവിധയിടങ്ങളിലായി നൽകിയ സ്വീകരണത്തിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല സെക്രട്ടറി ഫായിസ് എലാങ്കോട്, വെൽഫെയർ പാർട്ടി പൊന്നാനി മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് പൊന്നാനി, സെക്രട്ടറി ഖലീൽ സി വി, പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് സെക്രട്ടറിമാർ, ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.