MALAPPURAM
മലപ്പുറം ജില്ലാ ആശാ വർകേഴ്സ് യൂണിയൻ സി.ഐ.റ്റി.യു എടപ്പാൾ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവകാശ ദിനം ആചരിച്ചു
എടപ്പാൾ: ആരോഗ്യമേഖല സ്വകാര്യവത്കരണം അവസാനിപ്പിക്കുക,
മിനിമം വേദനം 26000 രൂപയാക്കുക, ആശാ വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, സാമൂഹ്യ സുരക്ഷ ഉറപ്പ് വരുത്തുക, NIM സ്ഥിരം സംവിധാനമാക്കുക, ESI അനുകൂല്യം നൽകുക എന്നീ ആവശ്യങ്ങൾ ഉയർത്തി പിടിച്ച് അംശകച്ചേരി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിക്ഷേധം സംഘടിപ്പിച്ചത്.സി.ഐ.റ്റി.യു എടപ്പാൾ ഏരിയാ കമ്മിറ്റി അംഗം കെ.വി. കുമാരൻ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡണ്ട് ധനലക്ഷ്മി അധ്യക്ഷത വഹിച്ചു.സി.ഐ.റ്റി.യു ജില്ലാ കമ്മിറ്റി അംഗം എം.മുരളീധരൻ ഏരിയാ കമ്മിറ്റി അംഗങ്ങളായ ഋഷികേശൻ , പി.പ്രവീൺ തുടങ്ങിയവർ സംസാരിച്ചു.ആമിനകുട്ടി കാലടി സ്വാഗതവും പി. രമണി എടപ്പാൾ നന്ദിയും പറഞ്ഞു.