Local newsMALAPPURAM

മലപ്പുറം ജില്ലയിൽ കോവിഡ്​ ചികിത്സക്ക്​ പുതിയ മാർഗനിർദേശം

മലപ്പുറം: മലപ്പുറം ജില്ലയിൽ കോവിഡ്​ ചികിത്സക്ക്​ പുതിയ മാർഗനിർദേശം പുറത്തിറക്കി. കോവിഡ്​ ബാധിച്ച്​ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കാവും പുതിയ മാർഗനിർദേശം ബാധകമാവുക.

▪️10ൽ കൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങളിലുള്ളവർക്ക്​ കോവിഡ്​ ബാധിച്ചാൽ ഇനി വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ സമ്മതിക്കില്ല. ഇത്തരക്കാരെ ഫസ്റ്റ്​ലൈൻ ട്രീറ്റ്​മെന്‍റ്​ സെന്‍ററുകളിലേക്ക്​ മാറ്റും.

▪️നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടിന്​ മുന്നിൽ സ്റ്റിക്കർ പതിപ്പിക്കും.

▪️ആറു മുതൽ 8 അംഗങ്ങൾ വരെ ഉള്ള വീടുകളിലാണെങ്കില്‍ ഒരു ബാത്ത് അറ്റാച്ഡ് റൂം ഉൾപ്പെടെ മൂന്നു റൂമുകളും മൂന്നു ബാത്റൂമുകളും ഉണ്ടെങ്കിൽ മാത്രം ഹോം ക്വാറന്റൈന് അനുമതിയുള്ളു.

▪️9, 10 അംഗങ്ങളുള്ള വീടുകളിൽ ഒരു ബാത് അറ്റാച്ച്ഡ് റൂം ഉൾപ്പെടെ 4 റൂമുകളും 4 ബാത്റൂമുകളും ഉണ്ടെങ്കിൽ മാത്രമേ ഹോം ക്വാറന്റൈൻ അനുവദിക്കൂ

▪️ട്രിപ്പിൾ ലോക്​ഡൗൺ നിർദേശങ്ങൾ ലംഘിച്ച്​ പുറത്തിറങ്ങിയാൽ നിയമനടപടിക്കൊപ്പം കോവിഡ്​ പരിശോധനയും നടത്തും.

പരിശോധനയിൽ രോഗബാധ കണ്ടെത്തിയാൽ ഇവരെ സർക്കാർ ക്വാറന്‍റീൻ സെന്‍ററിലേക്ക്​ മാറ്റുമെന്നും അധികൃതർ അറിയിച്ചു.
കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും മലപ്പുറം ജില്ലയിൽ കോവിഡ്​ബാധ കുറയുന്നില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം, ട്രിപ്പിൾ ലോക്​ഡൗണിന്‍റെ ഭാഗമായി മലപ്പുറം ജില്ലയിൽ​ പൊലീസ്​ സ്വീകരിക്കുന്ന നടപടികൾക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്​

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button