Local news
തിരൂരിൽ കഞ്ചാവ് വിൽപന ചോദ്യം ചെയ്തത്തിന് കൊല്ലാൻ ശ്രമം; ഒരാൾ അറസ്റ്റിൽ

തിരൂർ: കഞ്ചാവ് വിൽപന ചോദ്യം ചെയ്ത യുവാവിനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പറവണ്ണ സ്വദേശി ഷഫ്ലിയെയാണ് (23) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാക്കാട് ഭാഗത്തുള്ള ഹോട്ടലിൽ വച്ച് യുവാവിനെയും സുഹൃത്തിനെയും നാലംഗസംഘം ആക്രമിക്കുകയായിരുന്നു. കേസിൽ ഇനി മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
