മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളത്തുന്ന സ്ഥലങ്ങളിൽ പൊന്നാനിക്ക് രണ്ടാംസ്ഥാനം
മലപ്പുറം: കേരളത്തിലെത്തുന്ന വിദേശ വിനോദസഞ്ചാരികളിൽ മലപ്പുറത്തെ കാഴ്ചകൾ തേടിയെത്തുന്നതു 2 ശതമാനത്തിൽ താഴെപ്പേർ മാത്രം. കഴിഞ്ഞ വർഷം കേരളത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയത് 6,49,057 വിദേശികളാണ്. ഇതിൽ മലപ്പുറത്തെത്തിയതു 10,398 പേർ. വിദേശ വിനോദസഞ്ചാരികളുടെ വരവിൽ സംസ്ഥാനത്ത് 8–ാം സ്ഥാനത്താണു ജില്ല. എറണാകുളമാണ് ഒന്നാമത്. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ കണക്കുപ്രകാരമാണിത്.
ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലും മലപ്പുറം 8–ാം സ്ഥാനത്താണ്. 7.75 ലക്ഷം ആഭ്യന്തര വിനോദസഞ്ചാരികൾ കഴിഞ്ഞ വർഷം മലപ്പുറത്തെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു. ജില്ലയിൽ ഏറ്റവും കൂടതൽ വിനോദസഞ്ചരികളെത്തിയത് നിലമ്പൂരിലും പൊന്നാനിയിലും തിരൂരിലുമാണ്. ആഭ്യന്തര വിനോദസഞ്ചാരികൾ ഏറ്റവും കൂടുതലെത്തിയ ടൂറിസ്റ്റ് സ്പോട്ട് ജില്ലാ ആസ്ഥാനത്തെ കോട്ടക്കുന്നാണ്.
ചാലിയാർ നദിയുടെ തീരത്തും നീലഗിരി കുന്നുകൾക്ക് സമീപമുള്ള നിലമ്പൂർ വിനോദസഞ്ചാര കേന്ദ്രങ്ങൾളിലാണ് ഏറ്റവും കൂടതൽ സഞ്ചരികളെത്തിയത്. ഭാരതപ്പുഴയും തിരൂർ-പൊന്നാനിപ്പുഴയും ഒത്തുചേർന്ന് അറബിക്കടലിൽ പതിക്കുന്ന പൊന്നാനിയാണ് രണ്ടാമതായി വിനോദസഞ്ചാരകളെത്തിയ സ്ഥലം.