മലപ്പുറം ജില്ലയിൽ ആർ ടി ഓഫീസുകളിലും നിയന്ത്രണം; ഡ്രൈവിങ് ടെസ്റ്റ്, ഫിറ്റ്നസ്, രജിസ്ട്രേഷൻ പുതുക്കൽ ഉൾപ്പെടെ രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചു..!
മലപ്പുറം: കോവിഡ് മഹാമാരിയുടെ പശ്ചാതലത്തിൽ ഗവൺമെന്റ് തലത്തിൽ നടത്തപ്പെടുന്ന ടെസ്റ്റുകൾക്ക് നിരോധാനം ഏർപ്പെടുത്തിയതിന്റെ സാഹചര്യം കണക്കിലെടുത്ത് മലപ്പുറം ജില്ലയിലെ എല്ലാ ആർ.ടി.ഓഫീസ്, സബ് ആർ.ടി.ഓഫീസുകളിലെയും എല്ലാവിധ ഡ്രൈവിങ് ടെസ്റ്റുകളും, ഫിറ്റ്നസ്, രജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയ വാഹന പരിശോധനയും ഇന്ന് (21.04.2021) മുതൽ രണ്ടാഴ്ച്ചക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുന്നതായി മലപ്പുറം ആർടി. ഈ രണ്ടാഴ്ച്ച കാലയളവിൽ മുൻകൂട്ടി സ്ലോട്ട് ബുക്ക് ചെയ്തവർക്ക് പിന്നീട് അവസരം നൽകും. ഓൺലൈൻ സേവനങ്ങൾ മാത്രമേ ഇക്കാലയളവിൽ അനുവദിക്കുകയുള്ളൂ. ഓൺലൈൻ മുഖാന്തിരം സമർപ്പിക്കുന്ന അപേക്ഷകൾ ഓഫീസിനു പുറത്ത് വെച്ചിരിക്കുന്ന ബോക്സിൽ നിക്ഷേപിക്കാവുന്നതാണ്. ഇക്കാലയളവിൽ ഫോൺ മുഖാന്തിരമുള്ള അന്വേഷണങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ. ആർ.ടി.ഓഫീസിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാവിധ കൂടിക്കാഴ്ചകളും നേരിട്ടുള്ള കൗണ്ടർ സേവനങ്ങളും അന്വേഷണങ്ങളും രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചു.