മലപ്പുറം ജില്ലയിൽ അടുത്ത നാലു ദിവസങ്ങളിൽ അതിതീവ്രമഴ


മലപ്പുറം ജില്ലയിൽ അടുത്ത നാലു ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത് അതിതീവ്രമഴ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലാ ദുരന്ത നിവാരണ സമിതി യോഗം വിളിച്ചു കളക്ടർ ജാഗ്രതാ നിർദേശം നൽകി.
ഇന്നു ഓറഞ്ച് അലർട്ടും മൂന്ന്, നാല് തീയതികളിൽ റെഡ് അലർട്ടുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ ജില്ലയിലെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മഴക്കെടുതികൾ വിലയിരുത്താനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ ഓറഞ്ച്, റെഡ് അലർട്ടും കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ ക്വാറിയിംഗ്, മൈനിംഗ് പ്രവർത്തനങ്ങൾ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നി രോധിച്ചതായി കളക്ടർ. റെഡ് അലർട്ടുള്ള ദിവസങ്ങളിൽ (മൂന്ന്, നാല്) രാത്രി ഒന്പതു മുതൽ രാവിലെ ആറു വരെ യുള്ള സമയങ്ങളിൽ നാടുകാണിചുരം പാതയിലൂടെയു ള്ള രാത്രി യാത്ര നിരോധിച്ചു.
അപകട സാധ്യത നിലനിൽക്കുന്ന ടൂറിസം കേന്ദ്രങ്ങൾ, മലയോര ടൂറിസം കേന്ദ്രങ്ങൾ, ഹൈഹസാർഡ്, മോർഡറേറ്റ് ഹസാർഡ് സോണുകളിൽ പ്രവർത്തിക്കുന്ന ടൂറിസം കേ ന്ദ്രങ്ങൾ എന്നിവ ഓറഞ്ച്, റെഡ് അലർട്ടുള്ള സാഹചര്യത്തിൽ അടച്ചിട്ടുണ്ട്.
ജില്ലയിൽ 24 മണിക്കൂറിൽ 204.5 മില്ലിമീറ്റർ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ജാഗ്രത പാലിക്കണം.
