KERALA
നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മണ്ണിടിച്ചിൽ : കഴുത്തറ്റം മണ്ണ് മൂടി യുവാവ്: ഒടുവിൽ രക്ഷകരായി ഫയർ ഫോഴ്സും നാട്ടുകാരും


കോട്ടയത്ത് മതിൽ നിർമാണത്തിനിടെ മണ്ണിടിഞ്ഞതിനെ തുടർന്ന് മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. രണ്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അതിഥി തൊഴിലാളിയായ സുശാന്തിനെ മണ്ണിനടിയിൽ നിന്ന് രക്ഷിച്ചത്.
കോട്ടയം മറിയപ്പള്ളിയിലായിരുന്നു സംഭവം. വീടിന്റെ നിർമാണത്തിലിരിക്കുന്ന മതിലാണ് ഇടിഞ്ഞുവീണത്. മതിൽ കെട്ടുന്നതിനായി മണ്ണ് മാറ്റാനുള്ള ശ്രമത്തിനിടെ നാല് ഇതരസംസ്ഥാന തൊഴിലാളികൾ അപകടത്തിൽപ്പെടുകയായിരുന്നു. മറ്റുള്ളവരെ രക്ഷപെട്ടെങ്കിലും സുശാന്ത് മണ്ണിനടിയിൽ അകപ്പെടുകയായിരുന്നു.
കോട്ടയം ചിങ്ങവനം പൊലീസും ഫയർഫോഴ്സും ചേർന്നാണ് യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയത്
