Categories: Local newsMALAPPURAM

മലപ്പുറം ജില്ലയിലെ തിരൂരിൽ നിന്ന് വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 40 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;ei8UP6383977-1024x393&period;jpg" alt&equals;"" data-id&equals;"2736" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;05&sol;ei8UP6383977&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;86&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8d&percnt;e2&percnt;80&percnt;8d-&percnt;e0&percnt;b4&percnt;95&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b4&percnt;9e&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9e&percnt;e0&percnt;b5&percnt;81-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;81&sol;ei8up6383977&sol;" class&equals;"wp-image-2736"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തിരൂർ&colon;ആലുങ്ങൽ എന്ന സ്ഥലത്ത് വിൽപ്പനക്കായി ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന 40 കിലോഗ്രാം കഞ്ചാവ് പിടികൂടി&period; തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുമേഷിൻ്റെ നേതൃത്ത്വത്തിൽ കുറ്റിപ്പുറം പരപ്പനങ്ങാടി എക്സൈസ് റെയ്ഞ്ച് ഓഫീസ്&comma; കമ്മീഷണർ സ്ക്വാഡ് എന്നിവർ ചേർന്ന് നടത്തിയ സംയുക്ത റെയ്ഡിലാണ് ലോക്ക് ഡൗൺ കാലത്ത് ക്വാർട്ടേഴ്സ് വാടകക്കെടുത്ത്&nbsp&semi; വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്&period; കഴിഞ്ഞ ദിവസം സ്റ്റേറ്റ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പാലക്കാട് ജില്ലയിലെ തൃത്താലയിൽ നിന്ന് സർക്കിൾ ഇൻസ്പെക്ടർ അനികുമാറിൻ്റെ നേതൃത്ത്വത്തിൽ 80 കിലോഗ്രാം കഞ്ചാവ് ഫാമിൽ സൂക്ഷിച്ചത് കേസെടുത്ത് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു&period; ഈ കേസിലെ പ്രതിയെ ചോദ്യം ചെയ്തതിൽ അയൽ ജില്ലയായ മലപ്പുറത്തേക്ക് കഞ്ചാവ് എത്തിച്ചിരുന്നതായി വിവരം ലഭിച്ചത് അന്വേഷിക്കുന്നതിനായി പ്രത്യേക ടീമിനെ മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഉണ്ണികൃഷ്ണൻ നായർ ചുമതലപ്പെടുത്തിയിരുന്നു&period; ആന്ദ്രാപ്രദേശിലെ നരസിപ്പട്ടണം എന്ന സ്ഥലത്ത് നിന്ന് ഇത്തരത്തിൽ പച്ചക്കറിയുടെ മറവിൽ കഞ്ചാവ് വ്യാപകമായി ലോക്ക് ഡൗൺ ആനുകൂല്യത്തിൽ എത്തിച്ചിരുന്നതായി പ്രത്യേക സംഘം കണ്ടെത്തിയിരുന്നു&period; രണ്ട് ദിവസങ്ങളായി ഈ ടീം നടത്തിയ രഹസ്യാന്വേഷണത്തിൽ പൊന്നാനി തിരൂർ പരപ്പനങ്ങാടി മേഖലകളിലെ നിരവധി കഞ്ചാവ് കടത്തുകാരെ ചോദ്യം ചെയ്യുകയും ബാച്ച് തിരിഞ്ഞ് വ്യാപക തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു&period; തുടർന്ന് ലഭിച്ച നിരവധി വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് 4ഠ കിലോയോളം കഞ്ചാവ് കണ്ടെടുത്തത്&period; തിരൂർ കുട്ടന്നൂർ ഹോസ്പിറ്റൽ പടി തൊട്ടിവളപ്പിൽ മുഹമ്മദ് കുട്ടി മകൻ&nbsp&semi; നവാസിനെ പ്രതിയാക്കി എക്സൈസ് കേസെടുത്തു&period; ജില്ലയിലെ റെയ്ഡിൽ കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ സജീവ് കുമാർ&comma; പരപ്പനങ്ങാടി എക്സൈസ്&nbsp&semi; ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര&comma; പ്രിവൻ്റീവ് ഓഫീസർ ഉമ്മർ കുട്ടി&comma; ലതീഷ് പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് പ്രദീപ് കുമാർ&comma; ഷിബു ശങ്കർ സിളഒ മാരായ നിതിൻ ചൊമാരി&comma; അരുൺ&comma; രഞ്ജിത്ത്&comma; ദിദിൻ&comma; അനൂപ്&comma; രാകേഷ്&comma; ധനേഷ്&comma; ശിവകുമാർ &comma; ശ്രീജ&comma; അബ്ദുറഹ്മാൻ&comma; പ്രമോദ് എന്നിവർ പങ്കെടുത്തു&period; ഈ കേസിൽ കൂടുതൽ പ്രതികളെ പിടികൂടാനുണ്ടെന്നും അന്വേഷണം ഊർജിതപ്പെടുത്തുമെന്നും അസി&period; എക്സൈസ് കമ്മീഷണർ അനിൽ കുമാർ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പ്രതിഷേധ പ്രകടനവും പൊതുയോഗവും

കുറ്റിപ്പുറം : പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ സിപിഐ എം നടുവട്ടം ലോക്കൽ കമ്മറ്റി പാഴൂരിൽ…

23 hours ago

ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശി ദുബായിൽ കുഴഞ്ഞുവീണു മരിച്ചു

പാലക്കാട്: ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു. സൗത്ത് തൃത്താല ആടുവളവ് സ്വദേശി കൊപ്പത്ത് അൻവർ…

23 hours ago

വാക്ക് പാലിച്ചു എം.എൽ.എ; കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി വി.എസ് ജോയ്

എടപ്പാൾ: തകർന്ന് ഗതാഗതം പോലും നിരോധിച്ച കൂട്ടായി റകുലേറ്റർ കം ബ്രിഡ്ജ്ന് ആദ്യ ബാഡ്ജറ്റിൽ തന്നെ ഫണ്ട്‌ വകയിരുത്തി തിരിഞ്ഞടുപ്പ്…

1 day ago

കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പുനർനിർമാണം: വ്യാപാരികളുടെ യോഗം ചേർന്നു

എടപ്പാൾ: കാലപ്പഴക്കത്തെ തുടർന്ന് ജീർണാവസ്ഥയിലായ കുറ്റിപ്പുറം പഞ്ചായത്ത് കോംപ്ലക്സ് പൊളിച്ച് പുതുക്കി പണിയുന്നതുമായി ബന്ധപ്പെട്ട് നിലവിലെ പഞ്ചായത്ത് കെട്ടിടത്തിലെ വ്യാപാരികളുടെ…

1 day ago

എടപ്പാള്‍ ഐ.ടി.ഐ.യില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

എടപ്പാള്‍ ഗവ. ഐ.ടി.ഐ-യില്‍ 2026-27 പരിശീലന വര്‍ഷത്തേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരു വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ആന്‍ഡ്…

1 day ago

​പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വായനാദിനാചരണവും ക്ലബ്ബ് ഉദ്ഘാടനങ്ങളും നടന്നു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ ജി.എൽ.പി സ്കൂളിൽ വിപുലമായ പരിപാടികളോടെ വായനാദിനാചരണം സംഘടിപ്പിച്ചു. വായനാദിനാചരണത്തോടൊപ്പം കാർഷിക ക്ലബ്ബിന്റെയും അറബി ക്ലബ്ബിന്റെ 'ഒരു…

1 day ago