MALAPPURAM
മലപ്പുറം കാടപ്പടിയിൽ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി കണ്ടെത്തി


തേഞ്ഞിപ്പലം: പെരുവള്ളൂർ കാടപ്പടിയിൽ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി കണ്ടെത്തി. കാടപ്പടി കൊല്ലംചിന റോഡിലെ വാടക വീടിന്റെ മുൻവശത്തായാണ് ഒന്നര മീറ്റർ ഉയരമുള്ളതും 24 ശിഖരങ്ങൾ അടങ്ങിയതുമായ കഞ്ചാവ് ചെടി കണ്ടെടുത്തത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ജിജി പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് അബ്ദുൽ സലീം, പ്രിവന്റിവ് ഓഫിസർമാരായ ടി.പി. പ്രജോഷ് കുമാർ, പ്രകാശ്, വനിത സിവിൽ എക്സൈസ് ഓഫിസർ സിന്ധു എന്നിവരും സംഘത്തിലുണ്ടായിരുന്നു. കണ്ടെത്തിയ ചെടി പരപ്പനങ്ങാടി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
