KERALA

ആര്യയക്കും സ്മൃതിക്കുമെതിരായ സൈബര്‍ അധിക്ഷേപം അംഗീകരിക്കാനാകില്ല: വനിതാ കമ്മീഷന്‍

കോഴിക്കോട്: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി.

പ്രബുദ്ധ കേരളത്തിന് ഇത് ഭൂഷണമല്ല. ചെറിയ പ്രായത്തിലെ ജനപ്രതിനിധിയായ ആര്യ രാജേന്ദ്രന്‍ രാജ്യത്തിന് അഭിമാനമാണ്. സമൂഹ്യ മാധ്യമങ്ങളിലൂടെ ആര്യയെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പി. സതീദേവി കോഴിക്കോട് പറഞ്ഞു.
മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാടിന് എതിരായ സോഷ്യല്‍ മീഡിയ അധിക്ഷേപമടക്കമുള്ള കാര്യങ്ങളും ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബാലുശേരി എം.എല്‍.എ സച്ചിന്‍ദേവുമായി വിവാഹം തീരുമാനിച്ച സാഹചര്യത്തിലാണ് ആര്യ രാജേന്ദ്രന്‍ കടുത്ത സൈബര്‍ ആക്രമണത്തിന് ഇരയായത്. വലത്-കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍ നിന്നായിരുന്നു ആര്യയ്ക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button