Categories: MALAPPURAM

മലപ്പുറം അരീക്കോട് വൻ ലഹരി വേട്ട 50 ഗ്രാം എം ഡി എം എ യുമായി രണ്ടു പേർ പിടിയിൽ

അരീക്കോട് :വില്പനക്കായി കൊണ്ടുവന്ന 50 ഗ്രാം എം ഡി എം എ യുമായി അരീക്കോട് സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിലായി.അരീക്കോട് മീഞ്ചിറ സ്വദേശികളായ അക്കരപറമ്പിൽ പരപ്പൻ സുഹൈൽ ( 32 ), പാത്തിക്കൽ വീട്ടിൽ മുഹമ്മദ് സഫ്‌വാൻ (20) എന്നിവരാണ് പിടിയിലായത്.മീഞ്ചിറയിലെ ഒരു സ്വകാര്യ മരമില്ലിൽ നിന്നാണ് ഇവരെ പിടികൂടിയത്.ഞായറാഴ്ച അവധിയായതിനാൽ മില്ലിൽ മില്ലിലെ ഷഡ്ഡിൽ വച്ച്  വില്പനക്കായി എം ഡി എം എ ചെറിയ  പാക്കറ്റുകളാക്കുന്ന സമയത്താണ് ഇവർ പിടിയിലായത്. ഇവരിൽ നിന്നും 50 ഗ്രാമോളം എം ഡി എം എ യും ഡിജിറ്റൽ ത്രാസ്റ്റ്, ഗ്ലാസ് ഫണലും , നിരവധി പ്ലാസ്റ്റിക്ക് പൗച്ചുകളും കണ്ടെടുത്തു. ചില്ലറ വിപണിയിൽ 2 ലക്ഷത്തോളം വില വരുന്ന ലഹരി മരുന്നാണ് ഇവരിൽ നിന്നും പിടികൂടിയത്.ഇവർ വില്പനക്കായി ഉപയോഗിക്കുന്ന ബൈക്കുകളും കണ്ടെത്തിയിട്ടുണ്ട്. വീടുകളിൽ റൂഫ് ടൈൽ പാകുന്ന ബിസിനസിന്റെ മറവിലാണ് ഇവർ ലഹരി വില്പന നടത്തി വന്നിരുന്നത്.ഇവർക്ക് വൻ തോതിൽ ലഹരി എത്തിച്ചു നൽകുന്ന ലഹരി കടത്തു സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട് .ലഹരിക്കടത്തിൽ നിന്നും ലഭിക്കുന്ന പണo ഉപയോഗിച്ച് ആർഭാട ജീവിതമാണ് ഇവർ നയിച്ചിരുന്നത്.  മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ പി എസ് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അരീക്കോട് ഇൻസ്പക്ടർ അബ്ബാസലിയുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീമംഗങ്ങളും അരീക്കോട് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്

Recent Posts

പാലക്കാട് കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു.

കൂറ്റനാട്: കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു,പാപ്പാനെ കുത്തിക്കൊന്നു.കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പരിസരപ്രദേശത്തുനിന്നുള്ള…

2 hours ago

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾ.

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾപ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പല സിനിമകളും സൂപ്പർ…

3 hours ago

പെന്‍ഷന്‍ കുടിശ്ശിക ഈ മാസം തന്നെ, ശമ്ബള പരിഷ്‌കരണ കുടിശ്ശിക മാര്‍ച്ചിനകം; ധനസ്ഥിതി മെച്ചപ്പെട്ടു.

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ച്‌ സംസ്ഥാന ബജറ്റ്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600…

3 hours ago

കെ. നാരായണൻ നായര്‍ സ്മാരക രാഷ്ട്രീയ നൈതികതാ പുരസ്‌കാരം കെ കെ ശൈലജക്കും സി. ദിവാകരനും;അവാർഡ് വിതരണം ഫെബ്രുവരി എട്ടിന് കുമ്പിടിയില്‍ വെച്ച് നടക്കും

എടപ്പാള്‍ : മലബാറിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ നാരായണൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാഷ്ട്രീയ നൈതികതാ…

3 hours ago

ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ചങ്ങരംകുളം മദർ ആശുപത്രിക്ക് സമീപം താമസിക്കുന്ന കളത്തിൽ രാജേഷിന്റെ…

4 hours ago

ശ്രീനി പന്താവൂർ നരസിംഹം പ്ലോട്ട് മോടി പിടിപ്പിച്ചതോടെ ഭംഗിയുടെ നെറുകിലത്തി. പ്ലോട്ട് കാണാനെത്തുന്നത് നിരവധി പേർ…

എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…

17 hours ago