![](https://edappalnews.com/wp-content/uploads/2025/01/istockphoto-1369532854-612x612-1.jpg)
ലോകത്തെ വിറപ്പിച്ച കൊറോണ വൈറസ് കേരളത്തിലെത്തിയിട്ട് വ്യാഴാഴ്ച അഞ്ചാണ്ട്. സംസ്ഥാനത്തെയും രാജ്യത്തെയും ആദ്യ കോവിഡ് കേസ് തൃശൂരിൽ സ്ഥിരീകരിച്ചത് 2020 ജനുവരി 30ന്. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിനിക്കാണ് ആദ്യമായി രോഗം ബാധിച്ചത്.
കോവിഡിനൊപ്പം നിയന്ത്രണങ്ങളും അടച്ചുപൂട്ടലും സമ്പർക്കവിലക്കുമൊക്കെയായി കടന്നുപോയ ആ നാളുകൾ കേരളം മറക്കില്ല. കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങൾ അഞ്ചുവർഷത്തിൽ സംസ്ഥാനം നേരിട്ടു. എന്നാൽ ചികിത്സ കിട്ടാതെയൊ ഓക്സിജൻ കിട്ടാതെയോ ഒരു രോഗിക്കുപോലും സംസ്ഥാനത്തെവിടെയും ആശുപത്രി വരാന്തയിൽ കിടക്കേണ്ടിവന്നില്ല. കൃത്യമായ നടപടികളിലൂടെ കോവിഡിനെ പ്രതിരോധിക്കാനായി.
![](http://edappalnews.com/wp-content/uploads/2025/01/logo.png)