Local newsMALAPPURAM

മര്‍ദ്ദിച്ചതിന് പൊലീസില്‍ പരാതി നല്‍കിയ ഭാര്യയെ ഭര്‍ത്താവ് കോടാലി കൊണ്ട് വെട്ടി; ഭാര്യ ഗുരുതരാവസ്ഥയില്‍

മലപ്പുറം: മര്‍ദ്ദിച്ചതിന് പൊലീസില്‍ പരാതി നല്‍കിയ ഭാര്യയെ മരം വെട്ടുകാരനായ ഭര്‍ത്താവ് കോടാലി കൊണ്ട് വെട്ടി. ഭാര്യ ഗുരുതരാവസ്ഥയില്‍. മലപ്പുറം വഴിക്കടവ് കെട്ടുങ്ങല്‍ പാതാരി മുഹമ്മദ് സലീമാണ് ഭാര്യ സീനത്തിനെ ആക്രമിച്ചത്. ആക്രമണത്തിനിടെ കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്.
മദ്യപിച്ചെത്തി ഭാര്യയെയും കുടുംബത്തെയും സലീം തല്ലുന്നത് പതിവാണ്. ഇതുസംബന്ധിച്ച് ഇതിന് മുന്‍പും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പലതവണ പൊലീസ് സലീമിനെ താക്കീത് ചെയ്തു വിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം വീണ്ടും ഗാര്‍ഹിക പീഡന പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സീനത്തിനെ സലീം ആക്രമിച്ചത്.

സീനത്തിന്റെ പരാതിയില്‍ പൊലീസ് വീട്ടില്‍ എത്തി അന്വേഷിച്ചെങ്കിലും സലീമിനെ കാണാന്‍ സാധിച്ചില്ല. പൊലീസ് പോയതിന് ശേഷം വീട്ടില്‍ എത്തിയ സലീം സീനത്തിനെ ആക്രമിക്കുകയായിരുന്നു.

മരംവെട്ടുകാരനായ സലീം കോടാലി കൊണ്ടാണ് വെട്ടിയത്. ആക്രമണത്തിനിടെ കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ഉടന്‍ തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ഗുരുതര പരിക്കുകളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button