CHANGARAMKULAMLocal news
മരം വീണ് 11 KV പോസ്റ്റ് പൊട്ടിയതിനാൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി ജീവനക്കാര്‍

ചങ്ങരംകുളം:കല്ലൂർമ്മ തെക്കും താഴം റോഡിൽ മരം വീണ് 11 KV പോസ്റ്റ് പൊട്ടിയതിനാൽ കല്ലൂർമ്മ ട്രാൻസ് ഫോർമറിൽ നിന്നും തെക്കും താഴം ഭാഗത്തേക്കും തെക്കും താഴം ട്രാൻസ് ഫോർമർ പരിധിയിലും രാത്രി വൈദ്യുതി മുടങ്ങും.ഒടിഞ്ഞ പോസ്റ്റ് മാറ്റി സ്ഥപിച്ച ശേഷം നാളെ മാത്രമേവൈദ്യുതി പുനസ്ഥാപിക്കാൻ കഴിയൂ. നാളെ ഉച്ചയോടെ പ്രവൃത്തി പൂർത്തീകരിക്കാനാകുമെന്ന് കരുതുന്നതായി കെഎസ്ഇബി ജീവനക്കാര്‍ പറഞ്ഞു
മേഖലയില്‍ രാത്രിയോടെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും പലയിടത്തും വൈദ്യുതി മുടങ്ങി കിടക്കുകയാണ്.കടുത്ത ചൂടിനിടെ ലഭിച്ച മഴ ആശ്വാസമായെങ്കിലും വൈദ്യുതി മുടങ്ങുന്നത് ജനങ്ങളെ പ്രതിസന്ധിയിലാക്കുകയാണ്.പോസ്റ്റ് പൊട്ടിയതിനാൽ കല്ലൂർമ്മ ചെറവല്ലൂർ ചങ്ങരംകുളം പള്ളിക്കര അയിനിച്ചോട് നന്നംമ്മുക്ക് കാഞ്ഞൂർ വാരിയർ മൂല ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങി കിടക്കുകയാണ്.

