മയക്കുമരുന്ന് വിരുദ്ധ സമൂഹത്തിലേക്ക് ഞാനും:“ഡ്രഗ്സ് വിരുദ്ധ ഓട്ടം” സംഘടിപ്പിച്ചു.

എടപ്പാൾ: സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ രാഷ്ട്ര ഏകത ദിനത്തോടനുബന്ധിച്ച് കടകശ്ശേരി ഐഡിയൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് “ഡ്രഗ്സ് വിരുദ്ധ ഓട്ടം” സംഘടിപ്പിച്ചു.
ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ചിത്ര ഹരിദാസ് ഫ്‌ളാഗ് ഓഫ് നിർവ്വഹിച്ചു.
മയക്കുമരുന്ന് ദുരുപയോഗത്തിന്റെ അപകടങ്ങളെ കുറിച്ച് വിദ്യാർത്ഥികളിലും പൊതുജനങ്ങളിലുമുള്ള ബോധവത്കരണം വർധിപ്പിക്കുക, മയക്കുമരുന്ന് രഹിതമായ ജീവിതരീതിയിലേക്ക് സമൂഹത്തെ പ്രേരിപ്പിക്കുക എന്നിവയായിരുന്നു പരിപാടിയുടെ ലക്ഷ്യം.
വിദ്യാർത്ഥികളുടെ ഉത്സാഹപൂർണ്ണമായ പങ്കാളിത്തം പരിപാടിയെ ഏറെ ശ്രദ്ധേയമാക്കി. സ്കൂൾ സമൂഹത്തിന്റെ സമഗ്രമായ പിന്തുണയും പൊതുജനങ്ങളുടെ അനുകൂല പ്രതികരണവും ഈ പരിപാടിയെ വിജയകരമാക്കി. മയക്കുമരുന്ന് ദുരുപയോഗം തടയാനുള്ള കൂട്ടായ ശ്രമത്തിന്റെ പ്രാധാന്യം
ഓർമ്മപ്പെടുത്തി.
സിപിഒ മാരായ ജ്യോതി ലക്ഷ്മി, അൻവർ വെള്ളാഞ്ചേരി എന്നിവർ പ്രസംഗിച്ചു













