Categories: KERALA

മയക്കുമരുന്ന് തടയാൻ പൊലീസിന്റെ ‘യോദ്ധാവ്

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;08&sol;2bd05873547b4873a9c5eb88c65cca93-1024x1024&period;jpg" alt&equals;"" class&equals;"wp-image-23627"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മയക്കുമരുന്നിന്റെ വിതരണവും ഉപയോഗവും വ്യാപനവും തടയുന്നതിനായി &OpenCurlyQuote;യോദ്ധാവ്’ എന്ന പുതിയ പദ്ധതിക്ക് പൊലീസ് രൂപം നൽകി&period; വിദ്യാഭ്യാസം&comma; ആരോഗ്യം&comma; എക്‌സൈസ്&comma; സാമൂഹ്യ നീതി&comma; തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹായത്തോടെ സ്കൂൾ&comma; കോളജ്&comma; യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മയക്കുമരുന്നിനെതിരെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ&comma; സാമൂഹിക പ്രവർത്തകർ മുതലായവരും പദ്ധതിയുടെ ഭാഗമാകും&period; മയക്കുമരുന്നിന് ഇരയായവരെ കണ്ടെത്താനും മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ വിപുലീകരിക്കാനുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്&period; ഇതിന്റെ ഭാഗമായി മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള ഒരു അദ്ധ്യാപകനെ വീതം എല്ലാ വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കും&period; ഇത്തരം അധ്യാപകർക്ക് രണ്ടു ദിവസത്തെ പരിശീലനം നൽകിയശേഷം മയക്കുമരുന്നിന് ഇരയായവരെ കണ്ടെത്താനും മയക്കുമരുന്നിനെതിരെ ബോധവത്ക്കരണപ്രവർത്തനങ്ങൾ നടത്താനും അവരുടെ സേവനം വിനിയോഗിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">യോദ്ധാവ് എന്നറിയപ്പെടുന്ന ഇത്തരം അദ്ധ്യാപകരുടെ യോഗം സ്റ്റേഷൻ ഹൗസ് ഓഫീസർമാർ മാസത്തിലൊരിക്കൽ വിളിച്ചു ചേർക്കും&period; നർക്കോട്ടിക് സെല്ലിന്റെ ചുമതലയുള്ള ഡിവൈ&period;എസ്&period;പി ആയിരിക്കും നോഡൽ ഓഫീസർ&period; ജനമൈത്രി വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥർക്കും ആവശ്യമായ പരിശീലനം നൽകി ബോധവത്കരണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും&period; ആയിരം സ്കൂളുകളിലെ ബോധവത്ക്കരണ പ്രവർത്തനങ്ങൾക്ക് 88&comma;000 സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ സേവനം വിനിയോഗിക്കും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ജനമൈത്രി പോലീസിന്റെ സഹായത്തോടെ റസിഡൻസ് അസോസിയേഷനുകളിൽ ആന്റി നർക്കോട്ടിക് ക്ലബുകൾ രൂപീകരിക്കും&period; സാമൂഹിക മാധ്യമങ്ങളിലൂടെയും ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയുമുള്ള ബോധവൽക്കരണത്തിനായി ലഘു ചിത്രങ്ങളും വീഡിയോയും നിർമ്മിക്കും&period; സൈക്കിൾ റാലി&comma; വാക്കത്തോൺ&comma; മാരത്തോൺ എന്നിവയിലൂടെയും ബോധവൽക്കരണം നടത്തും&period; നാടകം&comma; ഫ്ലാഷ്മോബ്&comma; മാജിക് മുതലായ മാർഗ്ഗങ്ങളിലൂടെയും മയക്കുമരുന്നിനെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും&period; വിവിധ സന്നദ്ധസംഘടനകൾ&comma; ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുതലായവയുടെ സഹകരണവും ഇതിനായി തേടും&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മയക്കുമരുന്നിന്റെ ഉപയോഗവും കടത്തും സംബന്ധിച്ച വിവരങ്ങൾ സ്വകാര്യമായി പങ്കു വെക്കാനായി ഒരു ഹെല്പ്ലൈൻ നമ്പർ ഏർപ്പെടുത്തും&period; സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കും&period; ബസ്&comma; ട്രെയിൻ മാറ്റുവാഹനങ്ങൾ എന്നിവയിലൂടെ മയക്കുമരുന്ന് കടത്തുന്നത് കണ്ടെത്താനായി പൊലീസ് നായ്ക്കളെ ഉപയോഗിച്ച് പരിശോധന നടത്തും&period; മയക്കുമരുന്ന് കേസിൽ പെടുന്നവരുടെ ഡാറ്റാബേസ് തയ്യാറാക്കി എല്ലാ പൊലീസ് ഉദ്യോഗസ്ഥരുമായി പങ്കുവെയ്ക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എടപ്പാൾ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമായി ഒരു മിനി ബസ് അനുവദിക്കും;എംഎൽഎ അഡ്വ. വി എസ് ജോയ്

എടപ്പാൾ: നീണ്ടകാലത്തെ യാത്രാദുരിതത്തിന് പരിഹാരമെന്നോണം ഐഎച്ച്ആർഡിയുടെ വട്ടംകുളം ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന് സ്വന്തമായി ഒരു മിനി ബസ് അനുവദിക്കുമെന്ന്…

19 hours ago

കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം നടന്നു

എടപ്പാൾ: തിരൂർ പൊന്നാനി റൂട്ടിൽ ചമ്രവട്ടം വഴി പുതിയ രണ്ട് കെ.എസ്.ആർ.ടി.സി ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം ചമ്രവട്ടം സെന്ററിൽ…

19 hours ago

​കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും നടത്തി

​ചങ്ങരംകുളം: വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി കക്കിടിപ്പുറം കെ.വി. യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ക്ലാസും സൈക്കിൾ റാലിയും സംഘടിപ്പിച്ചു.…

19 hours ago

​പെരുമ്പറമ്പ് മൂടാലിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

​കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാൽ എസ്.എം.എഫ് (SMF), എസ്.കെ.എസ്.എസ്.എഫ് (SKSSF) യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പെരുമ്പറമ്പ് മൂടാൽ മഹല്ലിൽ സമസ്ത സ്ഥാപക…

2 days ago

എടപ്പാൾ പോലീസ് സ്റ്റേഷന്റെ സ്ഥലമെടുപ്പനായി തിരൂർ ഡി.വൈ.എസ്.പിയും സംഘവും സ്ഥല സന്ദർശനം നടത്തി

എടപ്പാൾ: എടപ്പാൾ പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും വിവിധ വിഷയങ്ങൾ വിലയിരുത്തുന്നതിനുമായി തിരൂർ ഡി.വൈ.എസ്.പി എ. എം സിദ്ധീഖിന്റെ നേതൃത്വത്തിൽ…

2 days ago

ഐഡിയൽ സ്കൂളുകളിൽ ഒളിമ്പിക് ദിനാഘോഷം

എടപ്പാൾ: കടകശ്ശേരി ഐഡിയൽ സ്കൂളിൽ ലോക ഒളിംപിക് ദിനാഘോഷം ശ്രദ്ധേയമായി. സ്കൗട്ട് & ഗൈഡ്സ് കുട്ടികളും സ്കേറ്റിംഗ് വിദ്യാർത്ഥികളും നീന്തൽ…

2 days ago