ENTERTAINMENT

മമ്മൂട്ടി പൂര്‍ണ ആരോഗ്യവാന്‍; വീണ്ടും സിനിമയില്‍ സജീവമാകുന്നു

ചികില്‍സയിലായിരുന്ന മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനെന്ന് നിര്‍മാതാവ് ആന്‍റോ ജോസഫ്. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി. എന്നാണ് ആന്‍റോ ഫെയ്സ്ബുക്കില്‍ എഴുതിയത്. പരിശോധന ഫലങ്ങള്‍ ഇന്ന് രാവിലെയാണ് പുറത്തുവന്നതെന്നും ശസ്ത്രക്രിയ ആവശ്യമില്ലെന്നും ആന്‍റോ ജോസഫ് പറഞ്ഞു.

മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോര്‍ജും ഇക്കാര്യം ഫെയ്സബുക്ക് കുറിപ്പിട്ടിട്ടുണ്ട്. ‘സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ…നന്ദി!’ എന്നാണ് ജോര്‍ജിന്‍റെ കുറിപ്പ്.

പോസ്റ്റിന് താഴെ താരങ്ങളും രാഷ്ട്രീയക്കാരും അടക്കം മമ്മൂട്ടി ആരാധകര്‍ കമന്‍റിടുന്നുണ്ട്. സന്തോഷ വാര്‍ത്ത എന്നാണ് മുന്‍ എംപി ടി.എന്‍ പ്രതാപന്‍ കുറിച്ചത്. ഇത്രയും ആളുകൾ ഒരുമിച്ച് പ്രാർത്ഥിക്കുമ്പോൾ ദൈവത്തിന് കേൾക്കാതിരിക്കാൻ പറ്റില്ലല്ലോ എന്നാണ് കണ്ണന്‍ താരമകുളം എഴുതിയത്.

ചികില്‍സാര്‍ഥം ചെന്നൈയിലായിരുന്നു മമ്മൂട്ടി ഉടന്‍ കേരളത്തിലേക്ക് മടങ്ങും. സെപ്റ്റംബറോടെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഭാഗമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button