Categories: Kochi

മമ്മൂക്കയോട് സംസാരിച്ചാൽ പരിഹാരം ഉണ്ടാകും, ലഹരിമരുന്നിനെതിരെ സര്‍ക്കാരിനോട് കൈകോര്‍ത്ത് “ടോക് ടു മമ്മൂക്ക”

കൊച്ചി: ‘ഹലോ…മമ്മൂട്ടിയാണ്…“ കടല്‍മുഴക്കമുള്ള ആ ശബ്ദം കാതുകളിലേക്കെത്തുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ നമ്മള്‍ അത് വീണ്ടും വീണ്ടും കേള്‍ക്കും. കേരളത്തെ വിഷത്തില്‍ മുക്കിക്കൊല്ലുന്ന ലഹരിമരുന്നുകള്‍ക്കെതിരായ ജനകീയപോരാട്ടത്തിന് കളമൊരുക്കിക്കൊണ്ട് ടോക് ടു മമ്മൂക്ക എന്ന പുതിയ സംരംഭത്തിന് തുടക്കമിടുകയാണ് മലയാളത്തിന്റെ അഭിമാനതാരം. ലഹരിക്കെതിരെ നിങ്ങള്‍ക്കൊപ്പം ഒറ്റ ഫോണ്‍കോളിനപ്പുറത്ത് ഇനി മമ്മൂട്ടിയും അദ്ദേഹത്തിന്റെ സേവനപ്രസ്ഥാനമായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണലമുണ്ടാകും.ലഹരിമരുന്നുപയോഗത്തെയും കച്ചവടത്തെയും കുറിച്ചുള്ള വിവരങ്ങള്‍ ഫോണിലൂടെ കൈമാറാനുള്ള സംവിധാനമാണ് ടോക് ടു മമ്മൂക്ക.മമ്മൂട്ടി സ്വന്തംശബ്ദത്തിലാണ് ഇതിലേക്ക് സ്വാഗതം ചെയ്യുന്നത്. മമ്മൂട്ടിയുടെ ശബ്ദ സന്ദേശത്തിനുശേഷം ലഹരി മരുന്ന് വിപണനത്തെക്കുറിച്ചോ ഉപയോഗത്തെക്കുറിച്ചോ നിങ്ങൾക്ക് കൈമാറാനുള്ള വിവരങ്ങൾ പറയാം. അത് കൃത്യമായി രേഖപ്പെടുത്തി അടിയന്തര നടപടികൾക്കായി അധികാരികൾക്ക് കൈമാറും. സംസ്ഥാന കുടുംബശ്രീ മിഷന്റെകൂടി സഹകരണത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 6238877369 എന്ന നമ്പരിലേക്കാണ് വിളിക്കേണ്ടത്.ഫോണിൽ ലഭിക്കുന്ന വിവരങ്ങള്‍ കെയര്‍ ആന്റ് ഷെയര്‍ എക്‌സൈസ് വകുപ്പിന് കൈമാറും. വിവരങ്ങള്‍ കൈമാറുന്നവരുടെ വിശദാംശങ്ങൾ തീർത്തും രഹസ്യമായി സൂക്ഷിക്കും. ലഹരിയുടെ പിടിയിലാവയര്‍ക്ക് കൗണ്‍സലിങ് ആവശ്യമെങ്കില്‍ വിവിധ ആശുപത്രികളുമായി സഹകരിച്ച് അതിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. തുടക്കത്തിൽ ആലുവ രാജഗിരി ആശുപത്രിയുടെ ക്ലിനിക്കൽ സൈക്കോളജി വിഭാഗത്തിന്റെ മുഴുവൻ സമയ സേവനവും സൗജന്യമായി പദ്ധതിയിൽ ലഭ്യമാണ്. മമ്മൂട്ടിയുടെ പ്രിയപ്പെട്ട നമ്പര്‍ ആയ 369-ല്‍ അവസാനിക്കുന്നതാണ് ടോക് ടു മമ്മൂക്ക സംരംഭത്തിന്റെ നമ്പര്‍ എന്ന പ്രത്യേകതയുമുണ്ട്.
ലഹരിമരുന്നുകൾക്കെതിരെ പരാതിപ്പെട്ടവരെ പ്രതികൾ ഭീഷണിപ്പെടുത്തുന്ന ചില സാഹചര്യങ്ങൾ മുൻപ് റിപ്പോർട്ട്‌ ചെയ്തിരുന്നു. കെയർ ആൻഡ് ഷെയറിൻന്റെ ഈ പദ്ധതിയിൽ പരാതിക്കാരുടെ സ്വകാര്യത ഉറപ്പാക്കുന്നതിലൂടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് സധൈര്യം മുൻപോട്ടു വരാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ചെയർമാൻ കെ മുരളീധരൻ പറഞ്ഞു. സംസ്ഥാനസര്‍ക്കാരുമായി ചേര്‍ന്നാണ് ‘ടോക് ടു മമ്മൂക്ക‘ ദൗത്യം നടപ്പാക്കുക. ഇതുമായി സഹകരിക്കണമെന്ന നിര്‍ദേശം എക്‌സൈസ് വകുപ്പിന് നൽകിയിട്ടുണ്ട്.

Recent Posts

കാളിക്കാവിൽ 5 വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരണപ്പെട്ടു, ഒരാളുടെ നില ഗുരുതരം

കാളികാവ് സ്വപ്നകുണ്ട് വെള്ളച്ചാട്ടത്തിന് സമീപം കുളിക്കുന്നതിനിടയിൽ അഞ്ച് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാൾ മരിച്ചു ഒരാളുടെ നില ഗുരുതരം, മൂന്ന് പേർ…

4 minutes ago

കുറ്റിപ്പുറത്ത് പുഴയിൽ ചാടിയ യുവതിയെ ഫയർഫോഴ്‌സ്‌ രക്ഷപ്പെടുത്തി

കുറ്റിപ്പുറം പാലത്തിന് സമീപത്തു നിന്നും പുഴയിലേക്ക് ചാടിയ യുവതിയെ രക്ഷപ്പെടുത്തി. ആനക്കര മണ്ണിയംപെരുമ്പലം സ്വദേശിയായ 38 കാരിയാണ് ഇന്നലെ വൈകുന്നേരം…

2 hours ago

നാടിനെ നടുക്കി മഞ്ചേശ്വരത്ത് മകന്റെ ക്രൂരത: അമ്മയെ ചുട്ടുകൊന്നു, അയൽവാസിക്കും ഗുരുതര പരിക്ക്

കാസര്‍കോട്: മഞ്ചേശ്വരത്ത് മകന്‍ അമ്മയെ പെട്രോളൊഴിച്ച് തീകാെളുത്തി കൊന്നു. വോര്‍ക്കാട് നലങ്ങി സ്വദേശി ഫില്‍ഡ (60) ആണ് കൊല്ലപ്പെട്ടത്. പ്രതി…

4 hours ago

വീട്ടുമുറ്റത്ത് നിന്ന് ആറു വയസ്സുകാരിയെ കൊന്ന തമിഴ്നാട്ടിലെ നരഭോജി പുലി പിടിയിൽ

തമിഴ്നാട്ടിലെ വാൽപ്പാറയിൽ ആറുവയസ്സുകാരിയെ കൊന്ന നരഭോജി പുലി പിടിയിൽ. തമിഴ്നാട് വനം വകുപ്പ് പച്ചമല എസ്‌റ്റേറ്റിന്‌ സമീപം സ്ഥാപിച്ച കൂടിലാണ്…

4 hours ago

സമസ്തക്ക് ഇന്ന് 99 വയസ്; കോഴിക്കോട് വരക്കലിൽ വിപുലമായ പരിപാടികൾ

കോഴിക്കോട് സമസ്ത 100ാം വാർഷികത്തിലേക്ക്‌. ഇസ്‌ലാമിക പ്രബോധനത്തിന്റെ പൈതൃകവഴിയില്‍ 99 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് സമസ്ത. ഇന്നാണ് സമസ്തയുടെ 99ാംവാര്‍ഷികം. 2026ലാണ്…

5 hours ago

‘ചങ്ങരംകുളം ആലംകോട് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞു’ഡ്രൈവര്‍ക്ക് പരിക്ക്

ചങ്ങരംകുളം:ആലംകോട് അവറാൻ പടിയിൽ നിയന്ത്രണം വിട്ട ഓട്ടോ തലകീഴായ് മറിഞ്ഞു ഡ്രൈവര്‍ക്ക് പരിക്കേറ്റു.പോക്കറ്റ് റോഡിൽ നിന്നും ശ്രദ്ധിക്കാതെ റോഡിലേക്ക് കയറിയ…

5 hours ago