KERALA

മന്ത്രിസഭയിൽ 21 പേർ ;വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കും:എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ

തിരുവനന്തപുരം∙ 21 അംഗങ്ങളുള്ള മന്ത്രിസഭയായിരിക്കും രൂപീകരിക്കുകയെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ. മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിക്കാൻ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തി. 18ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ചേർന്ന് നിയമസഭാകക്ഷി നേതാവിനെ തീരുമാനിക്കും.

സിപിഎം 12, സിപിഐ 4, ജനതാദൾ എസ് 1, കേരള കോൺഗ്രസ് എം 1, എൻസിപി 1 എന്നിങ്ങനെയാണ് പാർട്ടികൾക്കു ലഭിക്കുന്ന മന്ത്രിമാരുടെ എണ്ണം. പിന്നീടുള്ള രണ്ടു മന്ത്രി സ്ഥാനങ്ങൾ ഘടകക്ഷികൾ രണ്ടരവർഷം വീതം പങ്കിട്ടും. ജനാധിപത്യ കേരളകോൺഗ്രസും ഐഎൻഎല്ലും ആദ്യ ടേമിൽ മന്ത്രിമാരാകും. പിന്നീട് കേരള കോൺഗ്രസ് ബി, കേരള കോൺഗ്രസ് എസ് പാർട്ടി പ്രതിനിധികൾ മന്ത്രിമാരാകും.

സ്പീക്കർ സ്ഥാനം സിപിഎമ്മിനായിരിക്കും. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം സിപിഐയ്ക്കും ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിനും. വിജയത്തിനു സഹായിച്ച ജനങ്ങളോട് എൽഡിഎഫ് യോഗം നന്ദി അറിയിച്ചു. എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം മന്ത്രിസഭയിൽ ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം ആദ്യമായി ചേർന്ന ഇടതുമുന്നണി യോഗം കേക്കു മുറിച്ചാണ് ആഹ്ലാദം പങ്കുവച്ചത്.

Show More

Related Articles

One Comment

  1. മത സാമുദായിക സംഘടനകളുടെ വിലപേശലില്ലാത്ത , ഘടകകക്ഷി വടം വലികളില്ലാത്ത തീരുമാനമെടുക്കാൻ ഇടത് മുന്നണിക്കേ കഴിയൂ .

    സർക്കാരിന് അഭിവാദ്യങ്ങൾ .

Leave a Reply

Your email address will not be published. Required fields are marked *

Back to top button