മനുഷ്യാവകാശ ദിനത്തിൽ സ്ത്രീധന നിരോധന ദിനാചാരണം സംഘടിപ്പിച്ചു

എടപ്പാൾ: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെ തിരെയുള്ള അതിക്രമങ്ങളും ലിംഗ വിവേചനങ്ങളും അവസാനിപ്പിക്കുന്നതിനായി “Orange the world campaign ” ന്റെ ഭാഗമായി മനുഷ്യാവകാശ ദിനത്തിൽ സ്ത്രീധന നിരോധന ദിനാചാരണംസംഘടിപ്പിച്ചു. വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ വെച്ച് നടന്ന വർണ്ണ ശബളമായ ചടങ്ങ് ബ്ലോക്ക് പ്രസിഡന്റ് സി രാമകൃഷ്ണൻ ഉദ്ഘടാനം ചെയ്തു. വൈസ് പ്രസിഡന്റ് ഗായത്രി.ആർ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അനീഷ്, മെമ്പർ ജയശ്രീ, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പ്രേമലത ആശംസകൾ അറിയിച്ചു. ചടങ്ങിന് CDPO ശ്രീമതി രമ സ്വാഗതവും, അംഗൻവാടി വർക്കർ വിജയലക്ഷ്മി നന്ദിയും അറിയിച്ചു. ചടങ്ങിൽ സ്ത്രീധന നിരോധന പ്രതിജ്ഞ പ്രസിഡന്റ് ശ്രീ. സി രാമകൃഷ്ണൻ ചൊല്ലിക്കൊടുത്തു. തുടർന്ന് അംഗൻവാടി പ്രവർത്തകർ നടത്തിയ വിവിധ കലാപരിപാടികൾ ചടങ്ങിന് മിഴിവേകി.
