EDAPPAL
മനാറുൽ ഹുദ 15-ാം വാർഷികമനാ സമ്മേളനത്തിന് സമാപനമായി

എടപ്പാൾ :മത സാമൂഹികവൈജ്ഞാനിക മേഖലകളിൽ മാണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മനാറുൽ ഹുദ സ്ഥാപനങ്ങളുടെ മൂന്ന് ദിവസം നീണ്ടുനിന്ന 15-ാം വാർഷിക സമ്മേളനത്തിന് സമാപനമായി . സമപന സമ്മേളനം സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. എം ഹൈദർ മുസ്ലിയാർ അധ്യക്ഷം വഹിച്ചു. എസ് ഐ കെ തങ്ങൾ ബുഖാരി പ്രാർത്ഥന നടത്തി.വി വി അബ്ദുറസാഖ് ഫൈസി, സിദ്ധിഖ് മൗലവി അയിലക്കാട്,ഹസൻ അഹ്സനി കാലടി, അബ്ദുൽ വഹാബ് മുസ്ലിയാർ കുറ്റിപ്പുറം,ശിഹാബുദ്ധീൻ സഖാഫി പെരുമുക്ക്, വി വി അബ്ദുൽ ഖാദിർ മുസ്ലിയാർ അക്ബർ ഹാജി പൊന്നാനി പ്രസംഗിച്ചു. സയ്യിദ് അബ്ദുറഹിമാൻ ഇമ്പിച്ചി കോയതങ്ങൾഅൽ ബുഖാരി ബായാർ തങ്ങൾസമാപന പ്രാർത്ഥനക്ക് നേതൃത്വംനൽകി നജീബ് അഹ്സനി സ്വാഗതവും എം റഫിഖ് അഹ്സനി നന്ദിയും പറഞ്ഞു.













