CHANGARAMKULAM
മദർ തെരേസയിൽ നിന്നും ലഭിച്ച പാരിതോഷികം നിധി പോലെ സൂക്ഷിച്ച് ചേന്നാസ് പി.സി. രാമൻ

ചങ്ങരംകുളം:ഇരുപത്തി അഞ്ച് വർഷം മുൻപ് മദർ തെരേസയിൽ നിന്നും പാരിതോഷികമായി ലഭിച്ച മുദ്ര ഇന്നും പ്രാണനെ പോലെ കാത്തുസൂക്ഷിക്കുകയാണ് എരമംഗലം താഴത്തേൽ പടി ചേന്നാസ് മനയിലെ പി.സി. രാമൻ. ഇന്ത്യൻ എക്സ്പ്രസ്സ് പത്ര ലേഖകനായി കോഴിക്കോട് ജോലി ചെയ്തു വരുന്ന സമയത്താണ് അപ്രതീക്ഷിതമായി മദർ തെരേസയുടെ ആശീർവാദം ലഭിക്കാൻ ഇടയായത്.തിരഞ്ഞെടുക്കപ്പെട്ട കുറച്ച് പേർക്ക് മാത്രം ലഭിച്ച ആ അസുലഭ നിമിഷം ഏറെ ആഹ്ളാദത്തോടെയാണ് അദ്ദേഹം ഇന്നും ഓർക്കുന്നത്. എം.ടി. എന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ പതിച്ച യേശുദേവന്റേയും കുരിശിന്റെയും ചിത്രമുള്ള ഇറ്റലിയുടെ മുദ്രയാണ് അന്ന് പാരിതോഷികമായി ലഭിച്ചത്. മതേതര ബോധ്യമുള്ള വായന വിനോദമാക്കി ചേന്നാസ് മനയിലെ പത്ര ലേഖകൻ വിശ്രമ ജീവിതം നയിക്കുന്നു.
