VATTAMKULAM
മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം
വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട് ഉസ്മാൻ ഫൈസി ഉദ്ഘാടനം നിർവഹിച്ചു. സമസ്ത മുഫത്തിഷ് അബ്ബാസ് ഫാളിലി അധ്യക്ഷത വഹിച്ചു.
എസ്.എം.എഫ് മേഖല സെക്രട്ടറി എ.വി.എ അസീസ് മൗലവി, പി.വി. സുലൈമാൻ ഹാജി, സുൽത്താൻ സാഹിബ് എന്നിവർ ആശംസകൾ നേർന്നു.
മുഫത്തിഷ് അബ്ബാസ് ഫാളിലിയും സമസ്ത മുദരിബ് അബ്ദുൽ മജീദ് ഫൈസി പൊന്നാനിയും ക്ലാസുകൾക്ക് നേതൃത്വം നൽകും.റൈഞ്ച് സെക്രട്ടറി പി.വി.എ. റഹ്‌മാൻ മൗലവി സ്വാഗതം പറഞ്ഞു.