മദ്രസ അധ്യാപക പരിശീലന കോഴ്സ് ആരംഭിച്ചു
കേരള നദ്‌വത്തുൽ മുജാഹിദീൻ വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന DMTE (ഡിപ്ലോമ ഇൻ മദ്രസ്സ ടീച്ചർ എഡ്യൂക്കേഷൻ) മദ്രസ്സാധ്യാപകർക്കുള്ള 6 മാസത്തെ ട്രെയിനിംഗ് പ്രോഗ്രാം പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ ആരംഭിച്ചു.
കേരളത്തിലെ ഇരുപത്തിമൂന്നാമത്തെ ഡിപ്ലോമ ഇൻ മദ്രസ്സ ടീച്ചേഴ്സ് എഡ്യൂക്കേഷൻ (DMTE) പഠനകേന്ദ്രമാണ് അസ്സബാഹ് അറബിക് കോളേജ്.
കെ എൻ എം വനിതാ വിഭാഗമായ എം ജി എമ്മിൻ്റെ നേതൃത്വത്തിലാണ് ട്രെയിനിംഗ് സംഘടിപ്പിച്ചിട്ടുള്ളത്.
KNM സംസ്ഥാന എഡ്യൂക്കേഷൻ ബോർഡ് അംഗം ഉസ്മാൻ മിശ്കാത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ കെ എൻ എം മണ്ഡലം പ്രസിഡൻ്റ് കുഞ്ഞുമുഹമ്മദ് പന്താവൂർ അദ്ധ്യക്ഷത വഹിച്ചു. കെ എൻ എം മണ്ഡലം സെക്രട്ടറി കെ ഹമീദ് മാസ്റ്റർ, കുഞ്ഞിക്കോയ ചാലിശ്ശേരി,
അസ്സബാഹ് അറബിക് കോളേജ് പ്രസിഡൻ്റ് എം വി ബഷീർ, DMTE Co-ordinator ഹാഷിം മുണ്ടക്കയം,DMTE Convenor സുഹ്റ ടീച്ചർ ചാലിശ്ശേരി, Assistant Co-ordinator വി മീന കോയ എം എസ് എം മണ്ഡലം സെക്രട്ടറി ആദിൽ എം അലി ,അസ്സബാഹ് അറബിക് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ യാസിർ അൻസാരി തുടങ്ങിയവർ പങ്കെടുത്തു