കുറ്റിപ്പുറം : കാറിനു പിന്നിൽ ഇടിച്ച് നിർത്താതെ പോയ കെഎസ്ആർടിസി ബസ് പിന്തുടർന്നു ചെന്നപ്പോൾ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തി. മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ബത്തേരി ഡിപ്പോയിലെ ഡ്രൈവറും കൽപറ്റ മുട്ടിൽ സ്വദേശിയുമായ അജിയെ (50) കുറ്റിപ്പുറം പൊലീസ് അറസ്റ്റു ചെയ്തു. ഞായർ രാത്രി കുറ്റിപ്പുറം ബസ് സ്റ്റാൻഡിലാണു സംഭവം. വയനാട് നിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസ് കുറ്റിപ്പുറം ടൗണിൽ വച്ചാണ് മുന്നിലുണ്ടായിരുന്ന കാറിൽ ഇടിച്ചത്.
നിർത്താതെപോയ ബസിനെ കാറിലുള്ളവർ പിന്തുടർന്നു. യാത്രക്കാർക്ക് ഭക്ഷണം കഴിക്കാനായി മാണൂരിലെ ഹോട്ടലിനു മുന്നിൽ ബസ് നിർത്തിയതോടെയാണ് കാർ യാത്രക്കാർ ഡ്രൈവറോട് ടൗണിലുണ്ടായ അപകടത്തെക്കുറിച്ച് ചോദിച്ചത്. ഡ്രൈവർ മദ്യപിച്ചതായി സംശയം തോന്നിയതോടെ ഇവർ പൊലീസിൽ വിവരം നൽകുകയായിരുന്നു. തുടർന്ന് കുറ്റിപ്പുറം സിഐ പ്രമോദിന്റെ നേതൃത്വത്തിൽ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയെന്ന് സിഐ പറഞ്ഞു. അറസ്റ്റു ചെയ്ത ശേഷം ഡ്രൈവറെ ജാമ്യത്തിൽവിട്ടു.
അവയിൽ ചിലത് താഴെ നൽകുന്നു: ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു: കക്കരിക്കയിൽ 95% വെള്ളമാണ്. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ…
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ ആശാ വര്‍ക്കര്‍മാരുടെ സമരത്തിനു പിന്നാലെ അവകാശ സമരവുമായി ആംഗൻവാടി ജീവനക്കാരും. വേതന വര്‍ധന അടക്കം ഉന്നയിച്ച്…
കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴയില്‍ മയക്കുമരുന്ന് ലഹരിയിൽ യുവാവ് ഭാര്യയെ വെട്ടിക്കുന്നു. പുതുപ്പാടി സ്വദേശി യാസിറാണ് ഭാര്യ ഷിബിലയെ കൊലപ്പെടുത്തിയത്. ഷിബിലയുടെ…
ചെങ്ങന്നൂര്‍ : കളഞ്ഞു കിട്ടിയ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് മൂന്ന് എടിഎമ്മുകളില്‍ നിന്നും പണം തട്ടിയ കേസില്‍ BJP നേതാവായ…
പൊന്നാനി :കുടുംബശ്രീ സംവിധാനങ്ങളെ ബിനാമി ഇടപാടാക്കി മാറ്റിയെന്നാരോപിച്ച് നഗരസഭ കൗൺസിലിൽ പ്രതിപക്ഷം രംഗത്ത്.പുളിക്കടവ് ടൂറിസം ഡെസ്റ്റിനേഷനിലെ കട മുറി നൽകിയതുമായി…
സൗദി ബാലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ മോചനം പ്രതീക്ഷിച്ച് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് വീണ്ടും നിരാശ. കേസ് റിയാദിലെ…