മദ്യപിച്ച് എത്തി ജനകീയ ഹോട്ടലിൽ അശ്ലീല വാക്കുകൾ പറയുന്നതായി പരാതി

പൊന്നാനി മുൻസിപ്പാലിറ്റിയുടെ കീഴിലുള്ള ജനകീയ ഹോട്ടലിലാണ് സ്ഥിരമായി മദ്യപിച്ച് എത്തി അശ്ലീല വാക്കുകൾ പറയുകയും ജോലി തടസ്സപ്പെടുത്തുകയും സ്ത്രീകളെ അവഹേളിക്കുകയും ചെയ്യുന്നതായി പരാതി.പൊന്നാനി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തൃപ്തി ജനകീയ ഹോട്ടലിൽ ആണ് സംഭവം നടന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇത്തരത്തിൽ ഇയാൾ വന്നു അശ്ലീലം പറയുന്നതായി ഹോട്ടൽ ജീവനക്കാർ പറഞ്ഞു. ഭക്ഷണം കൊടുത്താൽ ചിലപ്പോൾ മുഴുവൻ പൈസ കൊടുക്കാതെയും, ഒന്നോ രണ്ടു രൂപയും മാത്രം കൊടുക്കുകയും അവിടെന്ന് ഭക്ഷണം കഴിച്ചതിനു ശേഷം പാർസലും കൊടുക്കണം. അതിന് പുറമെയാണ് ഇത്തരം അസഭ്യം പറയുന്നത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് പോലും ഇത് വല്ലാത്തൊരു ബുദ്ധിമുട്ടായി മാറി കഴിഞ്ഞിട്ടുണ്ട്. സഹിക്കാൻ പറ്റാത്ത കാരണം പൊന്നാനി പോലീസിലും,വനിതാ കമ്മീഷനും എല്ലാം പരാതി നൽകിയിരിക്കുകയാണ്. മദ്യപിച്ച് വന്നു ബഹളം വെക്കുന്നത് പ്രദേശവാസിയാണെന്നാണ് നിഗമനം.














