മദ്യം സാർവ്വത്രികമാക്കി കൊണ്ടുള്ള ലഹരി വിരുദ്ധ നീക്കം അപഹാസ്യം:മദ്യ നിരോധന സമിതി


ചങ്ങരംകുളം : ഒരു ഭാഗത്ത് നാടുനീളേ മദ്യഷാപ്പുകൾ തുറക്കുകയും അതേ സമയം ലഹരിക്കെതിരെയുള്ള ആജ്ഞകൾ പുറപ്പെടുവിക്കുകയും ചെയ്യുന്നത് വിരോധാഭാസമാണെന്ന് മദ്യ നിരോധന സമിതി അഭിപ്രായപ്പെട്ടു.അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കേരള മദ്യനിരോധന സമിതി പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ സംഘടിപ്പിച്ച ബോധവൽക്കരണ സംഗമം മദ്യനിരോധന സമിതി സംസ്ഥാന ട്രഷറർ കെ സിദ്ധീഖ് മൗലവി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ കെ എം ശരീഫ് ബുഖാരി ആധ്യക്ഷത വഹിച്ചു.സംസ്ഥാന നിർവ്വാഹക സമിതി അംഗം അടാട്ട് വാസുദേവൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സീനിയർ വൈസ് പ്രസിഡന്റ് ഏട്ടൻ ശുകപുരം,കുഞ്ഞുമുഹമ്മദ് പന്താവൂർ, ടി വി മുഹമ്മദ് അബ്ദുറഹ്മാൻ ,വാരിയത്ത് മുഹമ്മദലി,പി പി നൗഫൽ സഅദി, എം കെ ഹസൻ നെല്ലിശേരി, കെ പി എം ബശീർ സഖാഫി പ്രസംഗിച്ചു.തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് പരിശീലനം നൽകാൻ സ്കൂളുകളിലെ ലഹരി വിരുദ്ധ ക്ലബുകളുടെ കോഡിനേഷൻ പ്രഖ്യാപനം നടത്തി.
