മത്സ്യ അനുബന്ധ തൊഴിലാളികൾക്ക് ഐ സ് ബോക്സ് വിതരണം ചെയ്തു
എടപ്പാൾ: വട്ടംകുളം ഗ്രാമ പഞ്ചായത്തിലെ മത്സ്യ തൊഴിലാളികളുടെയും, മത്സ്യ അനുബന്ധ തൊഴിലാളികളുടെയും ഉന്നമനത്തിനു വേണ്ടി വട്ടംകുളം പഞ്ചായത്ത് മത്സ്യ തൊഴിലാളി ഗ്രാമസഭ നടത്തുകയും, അതിൽനിന്നുയർന്നുവന്ന ആവശ്യങ്ങൾക്കനുസരിച്ചു അവരുടെ ക്ഷേമനിധി രെജിസ്ട്രേഷൻ നടത്താനുള്ള നടപടികൾ സ്വീകരിക്കുകയും, ഒന്നാം ഘട്ടമായി ഉൾനാടൻ മത്സ്യ തൊഴിലാളികൾക്ക് വള്ളവും വലയും നൽകി,
രണ്ടാം ഘട്ടമായി അവർക്കു ഐസ് ബോക്സ് നൽകുന്ന പരിപാടിയാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്, ഇത്തരം ചേർത്ത് പിടിക്കലുകളിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ആത്മവിശ്വാസത്തോടെ മുന്നേറി, എല്ലാ അനുബന്ധ തൊഴിലാളികളും രെജിസ്ട്രേഷൻ നടപടി കൾക്ക് വിധേയരാവണമെന്നും, അതുവഴി അവരുടെ പഠിക്കുന്ന കുട്ടികൾക്ക്, ലാപ്ടോപ്, വാട്ടർ ടാങ്ക്, മറ്റ് പഠനൊപകണങ്ങൾ, എന്നിവ നേടാൻ sc കുട്ടികളെ പോലെ അവർക്കും സാധിക്കും, ഇതിനായി മുന്നിട്ടിറങ്ങാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നും, ഇതിനു വേണ്ടി പഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായങ്ങളും ലഭ്യമാക്കാൻ പഞ്ചായത്ത് ഭരണ സമിതി നിങ്ങളോടൊപ്പമുണ്ടാകുമെന്നും, ഐസ് ബോക്സ് വിതരണം ഉദ്ഘാടനം ചെയ്യവേ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മജീദ് കഴുങ്കിൽ പറഞ്ഞു, വൈസ് പ്രസിഡന്റ് ദീപ മണികണ്ഠൻ അധ്യക്ഷത വഹിച്ച വേദിയിൽ, എം എ, നജീബ് (സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )സ്വാഗതം പറഞ്ഞു, മൻസൂർ മരയങ്ങാട്ട് (ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )റാബിയാ, അനിത, സുധാകരൻ, തുടങ്ങിയ മെമ്പർമാരും അഭിവാദ്യങ്ങൾ നേർന്നു, സെക്രട്ടറി രാജലക്ഷ്മി, യൂസഫ് എം, കെ. ,മുഹമ്മദ്, (മത്സ്യത്തൊഴിലാളി ലീഡർ )സിദ്ധിഖ് ഉദിനിക്കുടു, സുൽഫി വട്ടംകുളം, പഞ്ച് നഗർ അസോസിയേഷൻ ഭാരവാഹികൾ, എന്നിവരും സംസാരിച്ചു, മത്സ്യ കോർഡിനേറ്റർ ഹൈറുന്നിസ നന്ദി പ്രകാശിപ്പിച്ചു,