പടിഞ്ഞാറേക്കര
മത്സ്യബന്ധനത്തിനിടെ പുഴയിൽ വീണു മരിച്ചു.
പടിഞ്ഞാറേക്കര: പടിഞ്ഞാറേക്കര ജെട്ടി ലൈനിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ പുഴയിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു. പടിഞ്ഞാറേക്കര പാടാലിൽ ഹൗസ് ബാലകൃഷ്ണൻ(58) മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. പുഴയിൽ വീണു കിടക്കുന്ന നിലയിൽ കണ്ട നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ശ്രീ ദേവി. മക്കൾ ശ്രീജിൽ, ശ്രുതി.