PONNANI

മത്സ്യത്തൊഴിലാളികളുടെ മരണം ധനസഹായം ലഭിച്ചത് ഡിസംബർ 16ന്, ഉത്തരവുമായി എം.എൽ.എ എത്തിയത് 19ന്.

പൊന്നാനി: പൊന്നാനിയിൽ വള്ളം മറിഞ്ഞുണ്ടാ യ അപകടത്തിൽ മരിച്ച കുടുംബങ്ങൾക്കുള്ള സർക്കാർ ആശ്വാസ ധനസഹായത്തിന്റെ ഉത്തരവ് കൈമാറാൻ പി. നന്ദകുമാർ എം.എൽ.എ എത്തിയത് ഞായറാഴ്ച. എന്നാൽ, ഡിസംബർ 16ന് ത ന്നെ തങ്ങൾക്ക് സർക്കാർ സഹായമായ നാലുല ക്ഷം രൂപ ലഭിച്ചിരുന്നുവെന്ന് ബന്ധുക്കൾ. ധനസ ഹായം കൈമാറുന്നത് സംബന്ധിച്ച് നവംബർ 11ന് ജില്ല കലക്ടർ പുറപ്പെടുവിച്ച ഉത്തരവാണ് സാമ്പത്തിക സഹായം ലഭിച്ച് രണ്ടുദിവസം കഴി ഞ്ഞ് എം.എൽ.എ മരണപ്പെട്ടവരുടെ വീടുകളിലെ ത്തി കൈമാറിയത്. ഇതോടെ, മരിച്ച മത്സ്യത്തൊ ഴിലാളികളുടെ പേരിൽ രാഷ്ട്രീയം കളിക്കുന്നുവെ ന്നാരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രം ഗത്തെത്തി.
ഒക്ടോബർ 15ന് വള്ളം മറിഞ്ഞ് അപകടത്തിൽ പെട്ട് മരിച്ച മത്സ്യത്തൊഴിലാളികളായ മുക്കാടി സ്വദേശി ചന്തക്കാരൻ ഇബ്രാഹീം, തെക്കേകട വ് സ്വദേശി പുത്തൻപുരയിൽ മുഹമ്മദാലി എന്നി വരുടെ കുടുംബങ്ങൾക്ക് ആശ്വാസ ധനസഹായ മായി സർക്കാർ നൽകുന്ന നാലുലക്ഷം രൂപയു ടെ ഉത്തരവാണ് ഇരുകുടുംബത്തിനും എം.എൽ. എ ഞായറാഴ്ച കൈമാറിയത്. നേരത്തേ ലഭിച്ച സഹായത്തിന് പുറമെ മറ്റു സഹായമുണ്ടോ എ ന്ന സംശയത്തിൽ ബന്ധുക്കൾ അധികൃതരുമാ യി ബന്ധപ്പെട്ടപ്പോഴാണ് നേരത്തേ ലഭിച്ച സഹാ യത്തിന്റെ ഉത്തരവാണ് നൽകിയതെന്ന് മനസ്സി ലായത്.
തുടർന്ന് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്ര മമാണ് എം.എൽ.എ നടത്തിയതെന്ന് ബന്ധുക്ക ൾ ആരോപിച്ചു. അപകടത്തിൽ മരിച്ചവരുടെ കു ടുംബങ്ങൾക്കുള്ള ക്ഷേമനിധി ബോർഡിന്റെ പ ത്ത് ലക്ഷം രൂപയുടെ ആദ്യ ഗഡു നേരത്തേ ലഭി ച്ചിരുന്നു. തുടർന്നാണ് സർക്കാർ ധനസഹായ വും ലഭ്യമായത്. അതേസമയം, ദുരന്തബാധിത കുടുംബത്തിന് ധനസഹായം ലഭ്യമാവുക എന്നതിനാണ് പ്രാധാന്യമെന്നും ഉത്തരവ് കൈമാറൽ സാങ്കേതികം മാത്രമാണെന്നും പി. ന ന്ദകുമാർ എം.എൽ.എ പറഞ്ഞു. എം.എൽ.എ ക്കൊപ്പം തഹസിൽദാർ എം.എസ്. സുരേഷ് കു മാർ, വാർഡ് കൗൺസിലർ സവാദ് എന്നിവരുമു ണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button