PONNANI

മണ്ണെണ്ണ വിലവർധനയ്ക്കെതിരെ മത്സ്യത്തൊഴിലാളികൾ തോണിയേറി പ്രതിഷേധം

പൊന്നാനി : മണ്ണെണ്ണ വിലവർധനയ്ക്കെതിരേ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി.) അഴിമുഖത്ത് തോണിയിൽ കയറി പ്രതിഷേധിച്ചു. മണ്ണെണ്ണ വില ഇരട്ടിയായി
വർധിപ്പിച്ചതിനെതിരേ സംസ്ഥാനവ്യാപകമായി പ്രതിഷേധദിനം ആചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പൊന്നാനിയിൽ തോണിയിൽ പ്രതിഷേധപരിപാടി സംഘടിപ്പിച്ചത്.

ഒരു ബോട്ടിന് പ്രതിമാസം 2000 ലിറ്ററിന് മുകളിൽ മണ്ണെണ്ണ ആവശ്യമുണ്ട്.
മൂന്നുമാസത്തിലൊരിക്കൽ
ലഭിച്ചിരുന്ന മണ്ണെണ്ണ ഇപ്പോൾ നാലുമാസം കൂടുമ്പോഴാക്കി. മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ക്വാട്ട അനുവദിക്കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല.


വിലവർധന പിൻവലിക്കണമെന്നും മണ്ണെണ്ണക്ഷാമംപരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ സമരം മത്സ്യത്തൊഴിലാളി ഫെഡറേഷൻ ദേശീയ ഖജാൻജി എ.കെ. ജബ്ബാർ ഉദ്ഘാടനംചെയ്തു. പി.പി. മുജീബ് റഹ്മാൻ അധ്യക്ഷതവഹിച്ചു. അബ്ദുള്ളക്കുട്ടി മരക്കടവ്, ഷാഫി തെക്കേകടവ്,
അമീൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button