KERALA
മണ്ണാർക്കാട് ഹോട്ടലിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. കെട്ടിടത്തില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി
പുലർച്ചെ മൂന്ന് മണിയോടടുത്താണ് തീ പിടിത്തമുണ്ടായത്.
പാലക്കാട്: മണ്ണാർക്കാട് ഹോട്ടലിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. മലപ്പുറം കോട്ടക്കല്‍ സ്വദേശികളാണ് മരിച്ചത്. നെല്ലിപ്പുഴയിലെ ഹില്‍ വ്യൂ ടവർ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തില്‍ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി. പുലർച്ചെ മൂന്ന് മണിയോടടുത്താണ് തീ പിടിത്തമുണ്ടായത്.
മരിച്ചവരുടെ പേര് വിവരങ്ങള്‍ ലഭ്യമല്ല. ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്താന്‍ വൈകിയെന്ന ആരോപണവും നിലനില്‍ക്കുന്നു. മണ്ണാര്‍കാട് നഗരസഭ ചെയര്‍മാന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടലാണ് ഹില്‍ വ്യു. സംഭവം ഷോട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നാണെന്നാണ് പ്രാഥമിക വിവരം.
