മണികണ്ഠൻ പന്താവൂരിന് ലോക ഗിന്നസ് റെക്കോർഡ് പുരസ്കാരം
എടപ്പാൾ: എഴുത്തുകാരനും ചിന്തകനും പ്രോജക്റ്റ് മാനേജ്‌മെന്റ് കൺ സൽട്ടന്റുമായ
പി.മണികണ്ഠന് വേൾഡ് ഗിന്നസ് റെക്കോർഡ് പുരസ്കാരത്തിനു അർഹനായി.
ഷാർജ ഇന്റർനാഷണൽ ബുക് ഫെയറിൽ വെച്ചു വേൾഡ് ഗിന്നസ് റെക്കോർഡ് നടത്തിയ ‘ബുക് ഓതർ സൈനിങ്’ പ്രോഗ്രാമിൽ പങ്കെടുത്താണ് മണികണ്ഠൻ പുരസ്കാരം നേടിയത്.”പുറ
ത്താക്കലിന്റെ
ഗണിതം” എന്ന സംസ്കാര പഠനഗ്രന്ഥമാണ് ഗിന്നസ് റെക്കോർഡിനായി പി.മണികണ്ഠൻ സൈൻ ചെയ്തത്.ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം മിഡിൽ ഈസ്റ്റിൽ നിരവധി പുരസ്കാരങ്ങൾക്ക്അർഹമായിട്ടുണ്ട്.
കേരള സാഹിത്യ അക്കാഡമി പ്രസിദ്ധീകരിച്ച “മലയാളിയുടെ സ്വ ത്വാന്വേഷണങ്ങൾ” എന്ന പുസ്തകം മുൻപ് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കരം നേടിയിരുന്നു.
ദുബായിൽ പ്രോജക്ട് മാനേജ്‌മെന്റ് കണ്സൾട്ടന്റാണ് പി.മണികണ്ഠൻ.മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ പന്താവൂർ സ്വദേശിയാണ്. പന്താവൂർ പൂഴിക്കുന്നത്ത് പരേതരായ ശങ്കരൻ്റെ യും അമ്മുകുട്ടിയുടേയും മകനാണ്.
ഭാര്യ: ഡോ.സ്മൃതി.
കുട്ടികൾ:
റുഥ്വിക് മണികണ്ഠൻ
(അമേരിക്കയിൽ ടെക്‌സാസിൽ ഫിസിക്സ് ഗവേഷണ വിദ്യാർഥിയാണ്.)
2.അഭിരാം മണി കണ്ഠൻ
(ഡൽഹി യൂണിവേഴ്സിറ്റിയിൽ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയാണ്)