കോഴിക്കോട്

മണക്കരക്ഷേത്രോത്സവത്തിനിടെആനയിടഞ്ഞുണ്ടായ അപകടം;മരിച്ചവരുടെ കുടുംബത്തിന്നഷ്ടപരിഹാരംപ്രഖ്യാപിച്ചു

കോഴിക്കോട്: കൊയിലാണ്ടി മണക്കര ക്ഷേത്രോത്സവത്തിനിടെആനയിടഞ്ഞുണ്ടായ
അപകടത്തില്‍ മരിച്ചവരുടെ
കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും.ഗുരുവായൂര്‍ ദേവസ്വംബോര്‍ഡിന്റെയും മലബാര്‍
ദേവസ്വം ബോര്‍ഡിന്റെയുംയോജിച്ചുള്ള തീരുമാനംമന്ത്രി വി എന്‍ വാസവനാണ്
അറിയിച്ചത്. ദേവസ്വംബോര്‍ഡാണ് തുക നല്‍കുക.ഗുരുതരമായിപരിക്കേറ്റവര്‍ക്കു
ധനസഹായംനല്‍കുന്നതിനൊപ്പംപരിക്കേറ്റവര്‍ക്ക്സൗജന്യ ചികിത്സ മന്ത്രി ക്ഷേത്ര
സന്ദര്‍ശനത്തിന് ശേഷംപറഞ്ഞു.മണക്കര ക്ഷേത്രത്തിലുണ്ടായ സംഭവം ദാരുണവും ദുഃഖകരവുമാണെന്നും വി എന്‍ വാസവന്‍ പറഞ്ഞു.റിപ്പോര്‍ട്ട് പരിശോധിച്ചശേഷം കൂടുതല്‍ നടപടികള്‍സ്വീകരിക്കുമെന്നുംമന്ത്രി പറഞ്ഞു. മൂന്ന്പേരാണ് അപകടത്തില്‍
മരിച്ചത്. കുറവങ്ങാട്സ്വദേശികളായ ലീല,അമ്മുക്കുട്ടി,രാജന്‍എന്നിവരാണ്മരിച്ചത്.വ്യാഴാഴ്ചവൈകീട്ടോടെയായിരുന്നു
കൊയിലാണ്ടിയില്‍മണക്കുളങ്ങരക്ഷേത്രത്തിലെഉത്സവത്തിനിടെഗുരുവായൂര്‍ദേവസ്വത്തിന്റെപീതാംബരനും ഗോകുലുംവിരണ്ടോടിയത്. സംഭവത്തിന്പിന്നാലെ പീതംബരനും,
ഗോകുലിനും കോഴിക്കോട്ജില്ലയില്‍ വിലക്ക്
ഏര്‍പ്പെടുത്തിയിട്ടുണ്ട്. മോണിറ്ററിംഗ്
കമ്മിറ്റിയാണ്പീതംബരനേയും,ഗോകുലിനേയുംക്ഷേത്രങ്ങളില്‍എഴുന്നള്ളിക്കുന്നതിന്
സ്ഥിരംവിലക്കേര്‍പ്പെടുത്തിയത്.
ഉത്സവങ്ങളില്‍ ആനകളെഎഴുന്നള്ളിക്കാന്‍
ഒരുമാസം മുന്‍പ് അപേക്ഷനല്‍കണമെന്നും
ക്ഷേത്രങ്ങള്‍ക്ക്നിര്‍ദേശംനല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button