ദാറുല്‍ ഹിദായ നാല്പതാം വാര്‍ഷികത്തിന് തുടക്കമായി
എടപ്പാള്‍ : ദാറുല്‍ ഹിദായ നാല്പതാം വാര്‍ഷിക സമ്മേളനം മൗലാനാ കൂറ്റനാട് കെ വി മുഹമ്മദ് മുസ്ലിയാരുടെ മഖാം സിയാറത്തോടെ തുടക്കമായി.
ഹാദി സ്ഥാന വസ്ത വിതരണത്തിന് ശേഷമായിരുന്നു എടപ്പാള്‍ അങ്ങാടി മസ്ജിദ് ഖബര്‍സ്ഥാനില്‍ സിയാറത്ത് നടത്തിയത്.
തുടര്‍ന്ന് എടപ്പാള്‍ അങ്ങാടി മുതല്‍ ഹിദായത്ത് നഗര്‍ വരെ വിളംബര ജാഥ നടന്നു.
വിളംബര ജാഥയുടെ സമാപനത്തില്‍ സയ്യിദ് കെ എസ് കെ തങ്ങള്‍ മുഖൈബിലി പതാക ഉയര്‍ത്തി.
വൈകുന്നേരം നടന്ന ഉദ്ഘാടന സനദ് ദാന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനവും സനദ് ദാനവും നിര്‍വ്വഹിച്ചു .
ആത്മീയത ജീവിതശൈലിയുടെ ഭാഗമാക്കണമെന്നും മുന്‍കാല പണ്ഡിതരുടെയും അമ്പിയാക്കളുടെയും പാതയില്‍ നിന്ന് വ്യതിചലിക്കാതെ സൂക്ഷ്മതയോടെ ജീവിതം ക്രമീകരിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍ ശൈഖുനാ എം വി ഈസ്മാഈല്‍ മുസ്ലിയാര് ആധ്യക്ഷ്യം വഹിച്ചു.
കേരളവഖഫ്, ന്യൂനപക്ഷ കാര്യ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദു റഹ്മാന് , ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ ന്യൂഡല്‍ഹി പ്രൊഫസര്‍ ഡോ: ജാസിം അഹമദ് മുഖ്യ അതിഥികളായി പങ്കെടുത്തു .
ചെമ്മാഠ് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്സ്ലര് ഡോക്ടര്‍ ബഹാഉദ്ധീന്‍ മുഹമ്മദ് നദ് വി സനദ് ദാന പ്രഭാഷണം നടത്തി.
ഹൈദരാബാദ് ജാമിഅ നിസാമിയ്യ ചീഫ് മുഫ്തി മൗലാനാ സയ്യിദ് ളിയാഉദ്ധീന്‍ നഖ്ശബന്ദി , മൗലാനാ റഫീഖ് അഹ്മദ് അല്‍ ഖാദിരി കര്‍ണ്ണാടക, സയ്യിദ് ഫഖ്റുദ്ധീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി എന്നിവര്‍ സംസാരിച്ചു.
അന്‍വര്‍ മുഹ് യുദ്ധീന്‍ ഹുദവി ആലുവ മുഖ്യ പ്രഭാഷണം നടത്തി.