Categories: MALAPPURAM

മഞ്ഞപ്പിത്തം പടരുന്നത് ആരോഗ്യവകുപ്പ് അറിയുന്നില്ല ! കണക്കിൽ 106 പേർ; രണ്ട് പഞ്ചായത്തിൽ മാത്രം 170 രോഗികൾ

മലപ്പുറം: ജില്ലയിൽ മഞ്ഞപ്പിത്തം പടരുകയും ജീവനെടുക്കുകയും ചെയ്യുമ്പോഴും ഈ മാസം ആകെ 106 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഒരാഴ്ചയ്ക്കിടെ കുറ്റിപ്പുറത്തും വഴിക്കടവിലും മാത്രം 170ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് എന്നിരിക്കെയാണ് ജില്ലാ ആരോഗ്യ വകുപ്പിന്റെ കണക്കിൽ ഈ കുറവ് !. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിക്കെ ഈ മാസം 11ന് പൊന്നാനി സ്വദേശിനിയായ പത്ത് വയസുകാരി മരണപ്പെട്ടിരുന്നു.

കുറ്റിപ്പുറം പഞ്ചായത്തിലെ വാർഡ് 1,2, 21, 22 വാർഡുകളിലാണ് 150ഓളം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. പ്രദേശത്ത് നടന്ന വിവാഹ ചടങ്ങിനിടെയാണ് രോഗം പടർന്നതെന്നാണ് സൂചന. കുട്ടികൾ ഉൾപ്പെടെ മഞ്ഞപ്പിത്തം ബാധിച്ചവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ജലസ്രോതസ്സുകളിൽ ക്ലോറിനേഷൻ നടത്താനാണ് നിർദ്ദേശം. വഴിക്കടവ് പഞ്ചായത്തിൽ 20 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. എടക്കര പഞ്ചായത്തിലും രോഗബാധിതരുണ്ട്. രോഗം കൂടുതൽ റിപ്പോർട്ട് ചെയ്ത വാർഡിലെ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും വഴിക്കടവിൽ മഞ്ഞപ്പിത്തം വ്യാപനം ഉണ്ടായിരുന്നു. വഴിക്കടവിൽ ആരോഗ്യ വകുപ്പ് രോഗപ്രതിരോധ നടപടികൾ കൃത്യമായി കൈകൊള്ളുന്നില്ലെന്ന ആരോപണവുമായി പി.വി.അൻവർ എം.എൽ.എ രംഗത്തുവന്നിട്ടുണ്ട്.

admin@edappalnews.com

Recent Posts

സംസ്ഥാന ശാസ്ത്രമേളയിൽ മലപ്പുറം ചാമ്പ്യൻസ്

ആലപ്പുഴ: സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിൽ മലപ്പുറം ജേതാക്കള്‍. 1,450 പോയിന്റുമായാണ് മലപ്പുറം ജില്ല ഓവറോൾ ചാംപ്യന്മാരായത്. 1,412 പോയിന്റുമായി രണ്ടാം…

1 hour ago

ഏറ്റവും കൂടുതല്‍ കണക്ഷനുകള്‍ ജില്ലയില്‍ ; കെഫോണില്‍ മിന്നി മലപ്പുറം

തിരുവനന്തപുരം : നവംബര്‍ 18, 2024: കേരളത്തിന്റെ സ്വന്തം ബ്രോഡ്ബാന്‍ഡ് കണക്ഷനായ കെഫോണ്‍ ഉപഭോക്താക്കളുടെ എണ്ണത്തില്‍ മുന്നേറി മലപ്പുറം. സംസ്ഥാനത്ത്…

4 hours ago

കെ.എസ്. ആർ.ടി.സി റീജിയണൽ വർക് ഷോപ്പിൽ ആരംഭിച്ച ഡ്രൈവിംങ് സ്കൂള്‍ ഉദ്ഘാടനം ചെയ്തു

എടപ്പാൾ : കണ്ടനകത്തെ കെ.എസ്. ആർ.ടി.സി റീജ്യണല്‍ വർക്ക്ഷോപ്പിൽ ആരംഭിച്ച ഡ്രൈവിംങ് സ്കൂളിൻ്റെ ഉദ്ഘാടനം കെ. ടി. ജലീൽ എം.എൽ.എ.…

4 hours ago

കെ മണികണ്ഠന്റെ ‘മിന്നാമിനുങ്ങിന്റെ യാത്രകള്‍’ കഥാസമാഹാരം പ്രകാശനം ചെയ്തു

എടപ്പാള്‍ : കെ മണികണ്ഠന്റെ 'മിന്നാമിനുങ്ങിന്റെ യാത്രകള്‍' കഥാസമാഹാരം ഗാനരചയിതാവ് ഷിബുചക്രവര്‍ത്തി കവി മോഹനകൃഷ്ണന്‍ കാലടിക്ക് നൽകി പ്രകാശനം ചെയ്തു.…

5 hours ago

പെരുമ്പടപ്പ്സ്വദേശിനിയായ വീട്ടമ്മ ചെര്‍പ്പുളശ്ശേരിയിലെ താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ചു

പെരുമ്പടപ്പ്: പെരുമ്പടപ്പ് സ്വദേശിനിയായ വീട്ടമ്മ ചെർപ്പുളശ്ശേരിയിൽ കുത്തേറ്റു മരിച്ചു. 2 മാസമായി ചെർപ്പുളശ്ശേരി മാങ്ങോട് പിഷാരിക്കൽ ക്ഷേത്രത്തിനു സമീപം ക്ഷേത്രത്തിനു…

6 hours ago

സി പി ഐ എം തവനൂർ ഏരിയാ സമ്മേളനം വൻ ബഹുജനറാലിയോടെ സമാപിച്ചു

ആലത്തിയൂർ: 3 ദിവസങ്ങളിലായി ആലത്തിയൂരിൽ നടന്ന സമ്മേളനത്തിന് സമാപനം കുറിച്ച് റെഡ് വളണ്ടിയർ പരേഡും റാലിയും പൂഴിക്കുന്ന് വിദ്യാവിലാസിനി സ്ക്കൂൾ…

8 hours ago