ചാലിശ്ശേരി പി.എ എഫ് .എ ക്ലബ്ബ് ആരോഗ്യ പ്രവർത്തകരെ ആദരിച്ചു.
ചങ്ങരംകുളം: ചാലിശ്ശേരി പെരുമണ്ണുർ പിഎഫ് എ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ആരോഗ്യ പ്രവർത്തകരെ ആദരിച്ചു.ചാലിശ്ശേരി പി.എച്ച്.സി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രശാന്ത്, ആർ ആർ ടി വളണ്ടിയർമാരായ വേണു കറുപ്പത്ത് ബാലൻ കരിമ്പനയ്ക്കൽ വിജേഷ് കുറുപ്പത്ത്,രതീഷ് ഇസ്മായിൽ. വാർഡ് മെമ്പർ സരിത വിജയൻ രാമനുണ്ണി,ആശവർക്കർമാരായ ഷീല ബാബു ഗ്രേസി തുടങ്ങിയവരെയാണ് ആദരിച്ചത്.കൂടാതെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളായ നന്ദന എ.കെ, ഗായത്രി ബി.പി, ആർദ്ര വി.ബി, ഷഹീം കെ നന്ദന കെ സൂര്യ കെ.ആർ തുടങ്ങിയവരെയും അനുമോദിച്ചു സമ്മേളനം ചാലിശ്ശേരി സബ് ഇൻസ്പെക്ടർ അനീഷ് ഉദ്ഘാടനം ചെയ്തു .ക്ലബ്ബ് സെക്രട്ടറി ഗോപിനാഥൻ കുറുപ്പത്ത് അദ്ധ്യക്ഷനായി. പ്രസിഡന്റ് ഉണ്ണികൃഷ്ണൻ എൻ.ടി, വൈസ് പ്രസിഡന്റ് രാജേഷ് എം.വി ട്രഷറർ മഹേഷ് ഒനന്ദകുമാർ പെരുമണ്ണൂർ ഉണ്ണികൃഷ്ണൻ എൻ.സി. സുരേഷ് എം.വി ,വാർഡ് മെമ്പർ സരിതാ വിജയൻ
ക്ലബ് മെമ്പർമാരായ സുകുമാരൻ, ബിജു പി ജി പ്രകാശ് എം.വി സുരേഷ് ഉണ്ണികുട്ടൻ,സജീവ് വിഷ്ണു സുബി റിജു വിനോദ്, കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു