MALAPPURAM

മഞ്ചേരിയിൽ പച്ചക്കറിയുടെ മറവിൽ ലഹരി കടത്ത്: 168 കിലോ ലഹരി ഉൽപന്നങ്ങൾ പിടികൂടി.

മഞ്ചേരി: പച്ചക്കറി മാർക്കറ്റിൽ എക്സൈസിന്റെ വൻ ലഹരിവേട്ട. 13 ചാക്കുകളിലായി ഒളിപ്പിച്ചു കൊണ്ടുവന്ന 168 കിലോ നിരോധിത ലഹരി ഉൽപന്നങ്ങൾ പിടികൂടി. 7500 ഹാൻസ് പാക്കറ്റ്, 1800 കൂൾ എന്നിവ അടക്കം 9,300 പാക്കറ്റുകളാ ണ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രി 12ഓടെ പി ക് അപ് വാഹനത്തിൽ നിന്നാണ് ലഹരി ഉൽപന്ന ങ്ങൾ പിടികൂടിയത്. ഡ്രൈവറും സഹായിയും ഓ ടി രക്ഷപ്പെട്ടു. വാഹനത്തിന്റെ ഉടമ പൂക്കോട്ടൂർ ചീനിക്കൽ മണ്ണേത്തൊടി മുജീബ് റഹ്മാനെതിരെ കേസെടുത്തതായി മഞ്ചേരി എക്സൈസ് സർ ക്കിൾ ഇൻസ്പെക്ടർ എസ്. ഷാജി പറഞ്ഞു. പി ടിച്ചെടുത്ത ഉൽപന്നങ്ങൾക്ക് മാർക്കറ്റിൽ 10 ല ക്ഷത്തോളം രൂപ വില വരും. മൈസൂരുവിൽ നി ന്ന് ചാക്കുകളിലാക്കി വണ്ടിയുടെ ബോഡിക്കുള്ളി ൽ ഷീറ്റ് കെട്ടി ഒളിപ്പിച്ചാണ് ഇവ കൊണ്ടുവന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരി ശോധന നടത്തിയത്.
മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമീഷണറുടെ നിർദേശപ്രകാരം തൊണ്ടിമുതലും വാഹനവും മ ഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ മഞ്ചേരി ടൗൺ ഭാഗത്തും പരിസര ങ്ങളിൽ നിന്നും ചെറിയ തോതിൽ ലഹരി ഉൽപ ന്നങ്ങൾ പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മഞ്ചേരി പഴയ ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ച് നിരോധിത പുകയില ഉൽപന്ന ങ്ങളുടെ മൊത്ത വിതരണക്കാരനെ സംബന്ധിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് പുറ മെ പ്രിവൻറിവ് ഓഫിസർമാരായ ആർ.പി. സുരേ ഷ് ബാബു, പി.ഇ. ഹംസ, സിവിൽ എക്സൈസ് ഓഫിസർമാരായ പി. ഷബീർ അലി, കെ. ഷംസു ദ്ദീൻ, കെ. വിനീത്, ഇ. ജിഷിൽ നായർ, പി. റെജി ലാൽ എന്നിവരടങ്ങിയ സംഘമാണ് ലഹരി ഉൽ പന്നങ്ങൾ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button