MALAPPURAM

മഞ്ചേരിയിൽ നഗരസഭാംഗത്തിന് വെട്ടേറ്റു 

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ നഗരസഭാംഗത്തിന് വെട്ടേറ്റു. മുസ്ലിം ലീഗ് നേതാവ് തലാപ്പിൽ അബ്ദുൾ ജലീലിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പയ്യനാട് വച്ചാണ് ജലീലിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്കിലെത്തിയ രണ്ട് പേർക്കായി പൊലീസ് അന്വേഷണം തുടങ്ങി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button