മകൻ മുങ്ങി മരിച്ചു; വിവരമറിഞ്ഞ മാതാവ് കുഴഞ്ഞ് വീണ് മരിച്ചു


തിരുണ്ടിക്കലിൽ യുവാവ് മുങ്ങി മരിച്ചു. വിവരം അറിഞ്ഞ മാതാവ് കുഴഞ്ഞുവീണ് മരിച്ചു. തിരുണ്ടി കോടങ്ങാട്ടിൽ അബൂബക്കറിൻ്റെ മകൻ അനീഷ് ബാബു(38), ഭാര്യ ആമിന(59) എന്നിവരാണ് മരിച്ചത്.
തിരുണ്ടിക്കൽ ക്വാറിയിലെ വെള്ളത്തിൽ മുങ്ങിയായിരുന്നു അനീഷ് ബാബുവിൻ്റെ മരണം. മകൻ്റെ മരണവിവരമറിഞ്ഞ് കുഴഞ്ഞ് വീണ മാതാവിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മീൻ വളർത്താൻ ഉപയോഗിച്ചിരുന്ന ക്വാറിയിലാണ് അപകടം ഉണ്ടായത്. വീടിനടുത്ത ക്വാറിയിൽ അബൂബക്കറിൻ്റെ നേതൃത്ത്വത്തിലാണ് മീൻ വളർത്തിയിരുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അനീഷിനെ കാണാതായത്.
പ്രദേശവാസികളും ബന്ധുക്കളും ചേർന്ന് തിരച്ചിൽ നടത്തി. അപ്പോഴാണ് മീൻ വളർത്താൻ ഉപയോഗിക്കുന്ന ക്വാറിയിൽ മുങ്ങി മരിച്ച നിലയിൽ അനീഷിനെ കണ്ടെത്തിയത്.
അനീഷിൻ്റേയും, ആമിനയുടേയും മൃതദേഹങ്ങൾ താലൂക്കാശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി
